Business
സ്വര്‍ണവിലയില്‍ വന്‍ വര്‍ധന; ഒറ്റയടിക്കു കൂടിയത് 8640 രൂപ
ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,31,160 രൂപയായി.
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്കു 8640 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,31,160 രൂപയായി. ഗ്രാമിന് 1080 രൂപ ഉയര്‍ന്ന് 16,395 രൂപയായി. ആദ്യമായാണ് ഒരു ദിവസം സ്വര്‍ണത്തിന് ഇത്ര വലിയ വര്‍ധന.
ഇന്നലെ രാവിലെ 2360 രൂപ കൂടിയ സ്വര്‍ണവില ഉച്ചയോടെ 1400 രൂപ വീണ്ടും കൂടിയിരുന്നു. വില ഉടന്‍ ഒന്നേ കാല്‍ ലക്ഷത്തിലെത്തുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ഇന്നത്തെ വില വര്‍ധന.
---- facebook comment plugin here -----



