Connect with us

Kerala

വിലകുതിപ്പില്‍ സ്വര്‍ണം; പവന്‌ 1.21 ലക്ഷമായി

ഗ്രാമിന് 295 രൂപ ഉയര്‍ന്ന് 15,140 രൂപയായി

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന് 2,360 രൂപ കൂടി 1,21,120 രൂപയിലെത്തി. ഗ്രാമിന് 295 രൂപ ഉയര്‍ന്ന് 15,140 രൂപയായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് തുടരുന്നത്.

സ്വര്‍ണവില ലക്ഷം കടന്നതോടെ സ്വര്‍ണം വാങ്ങണമെന്ന ആഗ്രഹം പലര്‍ക്കും സ്വപ്നമായി മാറുകയാണ്. മൂന്ന് ശതമാനം ജിഎസ്ടി, ഹോള്‍മാര്‍ക്കിംഗ് ചാര്‍ജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേര്‍ന്നാല്‍ ഒരു പവന്‍ ആഭരണത്തിന് 1,35,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും.

 

Latest