Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞു

ഇന്ന് ഒരു പവന് 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞു. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വര്‍ണമെന്ന് വ്യാപാരികള്‍ പറയുന്നു. ഇന്ന് ഒരു പവന് 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 42680 രൂപയായി. ഗ്രാമിന് ഇന്ന് 30 രൂപ കുറഞ്ഞ് 5335 രൂപയായി. അഞ്ചാം ദിവസമാണ് തുടര്‍ച്ചയായി സ്വര്‍ണവില ഇടിയുന്നത്.

ഈ മാസം 25ന് ഒരു പവന് 43960 രൂപയായിരുന്നു വില. 1300 രൂപയുടെ കുറവാണ് അഞ്ച് ദിവസത്തിനിടെ സംഭവിച്ചിരിക്കുന്നത്. ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിട്ടുള്ളത്.

അതേസമയം സംസ്ഥാനത്തെ വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു കിലോ വെള്ളിക്ക് 74800 രൂപയില്‍ തുടരുകയാണ്.

 

 

Latest