Business
സംസ്ഥാനത്ത് സ്വര്‍ണവില താഴോട്ട്
ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 45,560 രൂപയാണ്.

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച 440 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 45,560 രൂപയാണ്. ഡിസംബര്‍ 4 ന് റെക്കോര്‍ഡ് വിലയിലായിരുന്നു സ്വര്‍ണ വ്യാപാരം. അന്ന് 47,080 രൂപയായിരുന്നു വില.
പിന്നീട് സ്വര്‍ണവില കുറയുകയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 20 രൂപ കുറഞ്ഞ് 5695 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്ന് 4720 രൂപയുമായി.
സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്ന് രണ്ട് രൂപ കുറഞ്ഞ് 78 രൂപയായി. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.
---- facebook comment plugin here -----