National
പുതുവര്‍ഷത്തില്‍ ജിയോ പ്രീപെയ്ഡ് പ്ലാനെത്തുന്നു അധിക വാലിഡിറ്റിയുമായി
ജിയോയുടെ 2,545 രൂപ പ്ലാനിന്റെ വാലിഡിറ്റി കാലയളവാണ് കമ്പനി കൂട്ടിയിരിക്കുന്നത്.

ന്യൂഡല്‍ഹി| ഉപഭോക്താക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന ടെലിക്കോം കമ്പനിയാണ് റിലയന്‍സ് ജിയോ. ഈയടുത്ത് സ്വകാര്യ ടെലിക്കോം കമ്പനികള്‍ തങ്ങളുടെ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. എയര്‍ടെലും വിഐയും 25 ശതമാനം വീതം താരിഫ് വര്‍ധന കൊണ്ട് വന്നപ്പോള്‍ റിലയന്‍സ് ജിയോ 20 ശതമാനം മാത്രമാണ് നിരക്ക് വര്‍ധിപ്പിച്ചത്. ഇപ്പോള്‍ മികച്ച ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന ഒരു പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി കുറച്ച് കാലം കൂടി നീട്ടി നല്‍കുകയാണ് ജിയോ. പുതുവത്സര ഓഫറായി ലഭ്യമാകുന്ന പ്ലാന്‍ ആണിത്.
ജിയോയുടെ 2,545 രൂപ പ്ലാനിന്റെ വാലിഡിറ്റി കാലയളവാണ് കമ്പനി കൂട്ടിയിരിക്കുന്നത്. പരിമിത കാലത്തേക്ക് മാത്രമായിരിക്കും ഈ ഓഫര്‍. അത് കഴിഞ്ഞ ശേഷം റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് അധിക വാലിഡിറ്റി ലഭ്യമാകില്ല. സാധാരണയായി ജിയോ തങ്ങളുടെ 2,545 രൂപ പ്ലാനിന് 336 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുക. എന്നാല്‍ ഹാപ്പി ന്യൂ ഇയര്‍ ഓഫറിന്റെ ഭാഗമായി 29 ദിവസത്തെ അധിക വാലിഡിറ്റി കൂടി പ്ലാനിന് ഒപ്പം ലഭ്യമാകും. ഇതിനര്‍ഥം ജിയോയുടെ 2,545 രൂപ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനിന് ഇപ്പോള്‍ 365 ദിവസം വാലിഡിറ്റി ലഭിക്കും എന്നാണ്. നിലവിലുള്ളതും പുതിയതുമായ റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് ഹാപ്പി ന്യൂ ഇയര്‍ ആനുകൂല്യം കിട്ടുന്നതാണ്.
2,545 രൂപ പ്രീപെയ്ഡ് പ്ലാന്‍ പ്രതിദിനം 1.5 ജിബി അതിവേഗ ഡാറ്റയാണ് ഓഫര്‍ ചെയ്യുന്നത്. ഒപ്പം അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, ദിവസേന 100 എസ്എംഎസ്, ദിവസേന 1.5 ജിബി ഹൈ-സ്പീഡ് ഡാറ്റ, 336 ദിവസത്തെ വാലിഡിറ്റി എന്നിവയും ഓഫര്‍ ചെയ്യുന്നു. പുതിയ ന്യൂ ഇയര്‍ ഓഫറിന്റെ ഭാഗമായി അധിക ചെലവുകള്‍ ഇല്ലാതെ പ്ലാനിന് ഒപ്പം 29 ദിവസത്തെ അധിക വാലിഡിറ്റി കൂടി ജിയോ വാഗ്ദാനം ചെയ്യുന്നു.
ജിയോയുടെ വെബ്സൈറ്റിലും മൈ ജിയോ ആപ്പിലും 2,545 രൂപ പ്ലാന്‍ ന്യൂ ഇയര്‍ ഓഫറോടെ ലഭ്യമാണ്. മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ക്കൊപ്പം, ജിയോയുടെ 2,545 രൂപ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍, ഉപയോക്താക്കള്‍ക്ക് വിവിധ ജിയോ ആപ്പുകളിലേക്കും ആക്‌സസ് നല്‍കുന്നുണ്ട്. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നിവയിലേക്കാണ് സബ്‌സ്‌ക്രിപ്ഷനുകള്‍ ലഭ്യമാകുന്നത്. വരുന്ന ജനുവരി 2 വരെ മാത്രമാണ് ഈ ഓഫര്‍ നിലവില്‍ ഉണ്ടാകുക. ദീര്‍ഘകാലത്തേക്കുള്ള പ്ലാനുകള്‍ നോക്കുന്ന ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമായ ഓഫറാണിത്.