Connect with us

National

ജിയോ കേരളത്തില്‍ സ്ഥാപിച്ചത് 14000 4ജി നെറ്റ് വര്‍ക്ക് സൈറ്റുകള്‍

പൊതുജനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് 2021ല്‍ കമ്പനി ഏകദേശം 31 ടവറുകളാണ് സ്ഥാപിച്ചത്.

Published

|

Last Updated

കോഴിക്കോട്| കണക്റ്റിവിറ്റി പ്രശ്നമുള്ള ഗ്രാമീണ പ്രദേശങ്ങളില്‍ ടവറുകളുടെ ആവശ്യകത മനസ്സിലാക്കി കേരളത്തില്‍ 14000 4ജി നെറ്റ് വര്‍ക്ക് സൈറ്റുകള്‍ സ്ഥാപിച്ച് ജിയോ. ഇതുവഴി കൂടുതല്‍ നിലവാരമുള്ള 4ജി കണക്റ്റിവിറ്റി ആസ്വദിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. കേരളത്തിലെ 4ജി നെറ്റ് വര്‍ക്കില്‍ ജിയോയുടെ ആധിപത്യം വര്‍ധിക്കാനും ഇത് സഹായിക്കും.

2021ന്റെ തുടക്കത്തില്‍ 4ജി നെറ്റ് വര്‍ക്ക് 15 ശതമാനം വര്‍ധിപ്പിക്കാന്‍ ജിയോ തീരുമാനിച്ചിരുന്നു 2020 ഏപ്രില്‍ മുതല്‍ ഡേറ്റാ ഉപഭോഗം 40 ശതമാനമാണ് കൂടിയത്. ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും മാത്രമല്ല, വിദൂര ഭൂപ്രദേശങ്ങളെയും ആദിവാസി ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്നതിലും ജിയോ വിജയിച്ചിട്ടുണ്ട്. ഇതില്‍ പൊതുജനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് 2021ല്‍ കമ്പനി ഏകദേശം 31 ടവറുകളാണ് സ്ഥാപിച്ചത്.

 

 

Latest