Connect with us

National

ഗസ്സാ പുനര്‍നിര്‍മാണം: ഇന്ത്യക്ക് സുപ്രധാന പങ്കുവഹിക്കാനാകുമെന്ന് ഇസ്‌റാഈല്‍ അംബാസഡര്‍

സമാധാനം, വികസനം, ഭീകരവാദത്തിനെതിരായ പോരാട്ടം തുടങ്ങിയ മൂല്യങ്ങളെയാണ് ഗസ്സാ സമാധാന പദ്ധതിയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് പ്രതിഫലിപ്പിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഗസ്സാ പുനര്‍നിര്‍മാണത്തില്‍ ഇന്ത്യക്ക് സുപ്രധാന പങ്കുവഹിക്കാനാകുമെന്ന് ഇന്ത്യയിലെ ഇസ്‌റാഈല്‍ അംബാസഡര്‍ റ്യൂവന്‍ അസര്‍. അടിസ്ഥാന സൗകര്യ വികസന രംഗത്തില്‍ ഇന്ത്യക്കുള്ള വൈദഗ്ധ്യമാണ് ഇതിനു സഹായിക്കുക.

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 200 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ടെന്‍ഡറുകള്‍ ഇസ്‌റാഈല്‍ ക്ഷണിക്കും. അതില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ക്ഷണമുണ്ടാകും. ഗസ്സായിലെ ജനങ്ങള്‍ക്ക് സമാധാനപരവും സുസ്ഥിരവുമായ ഭാവി രൂപപ്പെടുത്തുന്നതില്‍ ഇന്ത്യ കാര്യമായ സംഭാവന നല്‍കുമെന്നാണ് പ്രതീക്ഷയെന്നും അംബാസഡര്‍ പറഞ്ഞു.

സമാധാനം, വികസനം, ഭീകരവാദത്തിനെതിരായ പോരാട്ടം തുടങ്ങിയ മൂല്യങ്ങളെയാണ് ഗസ്സാ സമാധാന പദ്ധതിയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് പ്രതിഫലിപ്പിക്കുന്നതെന്നും റ്യൂവന്‍ അസര്‍ പ്രതികരിച്ചു.

 

Latest