Kerala
ഗസ്സ വംശഹത്യ: എം കെ രാഘവന്‍ എം പിക്ക് എസ് എസ് എഫ് നിവേദനം നല്‍കി
ഇസ്‌റാഈലിന്റെ പ്രവര്‍ത്തനങ്ങളെ അന്താരാഷ്ട്ര തലത്തില്‍ എതിര്‍ക്കാനും അടിയന്തര സഹായങ്ങള്‍ ഗസ്സയിലേക്ക് എത്തിക്കാനും ഇന്ത്യ ഇടപെടണമെന്നാവശ്യം

കോഴിക്കോട് | ഭക്ഷണം പോലും ലഭിക്കാതെ പതിനായിരക്കണക്കിന് കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കുന്ന ഇസ്റാഈല്‍ വംശഹത്യക്കെതിരെ ഇന്ത്യ ശബ്ദിക്കണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി എം കെ രാഘവന്‍ എം പിക്ക് നിവേദനം നല്‍കി. ലോക സമാധാനത്തിനും മാനുഷിക മൂല്യങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന ഇന്ത്യയുടെ പിന്തുണ ഫലസ്തീന് ആവശ്യമുണ്ട്.
ഇസ്റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതകളെ എക്കാലത്തും എതിര്‍ത്ത മഹത്തായ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനങ്ങളും യുദ്ധക്കുറ്റങ്ങളും മനുഷ്യത്വം മരവിപ്പിക്കുന്ന ക്രൂരതകളും നിരന്തരം ആവര്‍ത്തിക്കുന്ന ഇസ്‌റാഈലിന്റെ പ്രവര്‍ത്തനങ്ങളെ അന്താരാഷ്ട്ര തലത്തില്‍ എതിര്‍ക്കാനും അടിയന്തര സഹായങ്ങള്‍ ഗസ്സയിലേക്ക് എത്തിക്കുന്നതിനും ഇന്ത്യ ഇടപെടേണ്ടതുണ്ടെന്നും എസ് എസ് എഫ് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ജനപ്രതിനിധി എന്ന നിലയില്‍ എം പിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും നിവേദനം ആവശ്യപ്പെട്ടു.
പാര്‍ലിമെന്റിലും പുറത്തും ആവശ്യമായ ഇടപെടലുകള്‍ വിഷയവുമായി നടത്തുമെന്ന് എം പി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. ജില്ലാ സെക്രട്ടറിമാരായ അല്‍ഫാസ് ഒളവണ്ണ, റാശിദ് ബി പി ഇരിങ്ങല്ലൂര്‍, ആദില്‍ പൊക്കുന്ന് നേതൃത്വം നല്‍കി.