Connect with us

National

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടായിരുന്ന ഗുണ്ടാത്തലവന്‍ പോലീസ് ഏറ്റ്മുട്ടലില്‍ കൊല്ലപ്പെട്ടു

ഡല്‍ഹി പോലീസും നോയിഡ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ വെച്ചാണ് ഇയാളെ വധിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി |  അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി- കമ്പനിയുമായി ബന്ധമുണ്ടായിരുന്ന ഗുണ്ടാസംഘത്തലവന്‍ നസീം ദുറാനി(37) പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.കേന്ദ്രമന്ത്രി കപില്‍ മിശ്രയുടെ ഓഫീസിന് സമീപം ഒരാളെ കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയാണ് ദുറാനി. ഡല്‍ഹി പോലീസും നോയിഡ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ വെച്ചാണ് ഇയാളെ വധിച്ചത്.

നവംബര്‍ 16-ന് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖജൂരി ഖാസില്‍ വെച്ച് മുസ്തഫാബാദ് സ്വദേശിയായ സമീറിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ദുറാനി. നസീം ദുറാനി സംഘവും ഹാരൂണ്‍ സെയ്ഫി സംഘവും തമ്മില്‍ നിലനില്‍ക്കുന്ന ഗുണ്ടാപ്പകയാണ് ഈ കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

സമീറിന് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടായിരുന്നതായും ഒരു ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ജില്ലാ പോലീസ് ഇയാളെ അടുത്തിടെ കസ്റ്റഡിയിലെടുത്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചിരുന്നു.

റിസ്വാന്‍ എന്ന അപരനാമത്തിലും അറിയപ്പെട്ടിരുന്ന നസീം ദുറാനി, ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ ഗുണ്ടാസംഘത്തലവന്‍ ഛോട്ടാ ഷക്കീലുമായി ബന്ധം പുലര്‍ത്തിയിരുന്നു.2016-ല്‍ ജയിലില്‍ കഴിയുകയായിരുന്ന ഗുണ്ടാസംഘത്തലവന്‍ ഛോട്ടാ രാജനെ കൊലപ്പെടുത്താന്‍ ഷക്കീല്‍ ദുറാനിയെ ചുമതലപ്പെടുത്തിയിരുന്നു.

പാകിസ്ഥാനി-കനേഡിയന്‍ മാധ്യമപ്രവര്‍ത്തകന്‍ താരിഖ് ഫത്തേയ്ക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചതുമായി ബന്ധപ്പെട്ട കേസിലും ദുറാനി അറസ്റ്റിലായിരുന്നു.കൊലപാതകം, കൊലപാതകശ്രമം, കവര്‍ച്ച എന്നിവയുള്‍പ്പെടെ 20-ലധികം ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ടായിരുന്നു.

പോലീസ് പറയുന്നതനുസരിച്ച്, 50,000 രൂപ തലയ്ക്ക് വിലയിട്ടിരുന്ന ബുലന്ദ്ഷഹര്‍ സ്വദേശിയായ ദുറാനി, ഡല്‍ഹിയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയായിരുന്നു.കിഴക്കന്‍, വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സജീവമായിരുന്ന ‘അക്കി ഡോണ്‍’ എന്നും അറിയപ്പെടുന്ന രാജാ മേവാതി നയിക്കുന്ന സംഘവുമായാണ് ഇയാളുടെ സംഘം പ്രധാനമായും ഏറ്റുമുട്ടിയിരുന്നത്.

മേഖലയിലെ ആധിപത്യം, വാതുവെപ്പ്, ലഹരിക്കടത്ത്, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നിവയെച്ചൊല്ലി ഇരു സംഘങ്ങളും തമ്മില്‍ ദീര്‍ഘകാലമായി ശത്രുത നിലനിന്നിരുന്നതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഈ ഗുണ്ടാപ്പകയുടെ ഭാഗമായി, ഹാരൂണ്‍ ഇതിലെ പ്രധാന പ്രതി ദുറാനിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
ഏകദേശം മൂന്നാഴ്ചയ്ക്ക് ശേഷം, ജൂണ്‍ 15-ന് ദുറാനിയുടെ അടുത്ത സഹായിയും സാമ്പത്തിക സ്രോതസ്സുമായിരുന്ന ‘പാനി വാല’ എന്ന റാഷിദും കൊല്ലപ്പെട്ടു.ഈ കേസില്‍ ഹാരൂണ്‍ സെയ്ഫിയെയും സംഘാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Content Highlights: Gangster Naseem Durrani, linked to Dawood Ibrahim and Chhota Shakeel, was killed in an encounter in Bulandshahr. The joint operation was led by Delhi Police and Noida STF. Durrani was wanted in over 20 criminal cases, including a recent murder in Khajuri Khas.

Latest