Connect with us

National

ഇതുവരെ അഞ്ച് പേരെ സംഘം ചേര്‍ന്ന് തല്ലിക്കൊന്നിട്ടുണ്ടെന്ന് രാജസ്ഥാന്‍ മുന്‍ എം എല്‍ എ

കൊല്ലാന്‍ അനുയായികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണെന്ന് അഹുജ പറഞ്ഞു. അവര്‍ കേസില്‍ കുറ്റവിമുക്തരാകുകയും ജാമ്യം ഉറപ്പാക്കുകയും ചെയ്യും.

Published

|

Last Updated

ജയ്പൂര്‍ | പശുസംരക്ഷരണത്തിന്റെ പേരില്‍ ഇതുവരെ അഞ്ച് പേരെ തല്ലിക്കൊന്നിട്ടുണ്ടെന്ന് രാജസ്ഥാനിലെ ബി ജെ പി നേതാവും മുന്‍ എം എല്‍ എയുമായ ജ്ഞാന്‍ ദേവ് അഹുജ. പെഹ്ലു ഖാന്‍, റക്ബര്‍ ഖാന്‍ കൊലപാതകങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് അഹുജയുടെ കൊലവിളി പ്രഖ്യാപനം. പശുവിനെ കശാപ്പ് ചെയ്യുന്നത് ആരായാലും കൊല്ലാന്‍ ജനക്കൂട്ടത്തോട് അദ്ദേഹം ആഹ്വാനം ചെയ്യുന്നുമുണ്ട്.

2017ലും 2018ലുമാണ് രക്ബര്‍ ഖാനെയും പെഹ്ലു ഖാനെയും സ്വയംപ്രഖ്യാപിത പശു സംരക്ഷകര്‍ കൊന്നത്. ജ്ഞാന്‍ ദേവ് അഹുജ എം എല്‍ എ ആയിരുന്ന രാംഗഢ് പ്രദേശത്തായിരുന്നു ഈ കൊലപാതകങ്ങള്‍. അന്ന് ബി ജെ പിയായിരുന്നു സംസ്ഥാന ഭരണകര്‍ത്താക്കള്‍.

കൊല്ലാന്‍ അനുയായികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണെന്ന് അഹുജ പറഞ്ഞു. അവര്‍ കേസില്‍ കുറ്റവിമുക്തരാകുകയും ജാമ്യം ഉറപ്പാക്കുകയും ചെയ്യും. പെഹ്ലു ഖാന്‍ വധക്കേസിലെ എല്ലാവരെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിക്ക് മുമ്പാകെയുണ്ട്.

---- facebook comment plugin here -----

Latest