National
ഗുജറാത്ത് മുന്‍ മന്ത്രി വല്ലഭ്ഭായ് വഗാസിയ വാഹനാപകടത്തില്‍ മരിച്ചു
അദ്ദേഹം സഞ്ചരിച്ച കാര്‍ ബുള്‍ഡോസറില്‍ ഇടിക്കുകയായിരുന്നു

ഗാന്ധിനഗര്‍|ഗുജറാത്ത് മുന്‍ കൃഷി മന്ത്രി വല്ലഭ്ഭായ് വഗാസിയ(69) വാഹനാപകടത്തില്‍ മരിച്ചു. അദ്ദേഹം സഞ്ചരിച്ച കാര്‍ ബുള്‍ഡോസറില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ അമ്രേലി ജില്ലയിലെ സവര്‍കുണ്ഡ്ല ടൗണിന് സമീപത്ത് വെച്ചാണ് അപകടം. വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
കാര്‍ ബുള്‍ഡോസറില്‍ ഇടിച്ച് മുന്‍ മന്ത്രിയ്ക്കും വാഹനത്തിലുണ്ടായിരുന്ന മറ്റൊരള്‍ക്കും പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വല്ലഭ്ഭായ് വഗാസിയ മരിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. സവര്‍കുണ്ഡ്ല നിയമസഭാ സീറ്റില്‍ നിന്നുള്ള മുന്‍ ബിജെപി നിയമസഭാംഗമായ വഗാസിയ, വിജയ് രൂപാണി സര്‍ക്കാരിന്റെ ആദ്യ ടേമില്‍ കൃഷി, നഗര ഭവന മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
---- facebook comment plugin here -----