Connect with us

Obituary

സി പി എം മുന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റംഗം പ്രഫ: എ ലോപ്പസ് നിര്യാതനായി

Published

|

Last Updated

തിരുവല്ല |  സി പി എം മുന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റ് അംഗവും മുന്‍ തിരുവല്ല താലൂക്ക് സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായിരുന്ന പരുമല വടക്കേപറമ്പില്‍ വീട്ടില്‍ പ്രഫ. എ ലോപ്പസ് (86)നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.

പരുമല ദേവസ്വം ബോര്‍ഡ് പമ്പാ കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു. 1979 മുല്‍ 88 വരെ കടപ്ര പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇഷ്ടിക തൊഴിലാളി യൂണിയന്‍ പ്രസിഡന്റ്, കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മറ്റി അംഗം, സി ഐ ടി യു ജില്ലാ ട്രഷറര്‍, സംസ്ഥാന കമ്മറ്റി അംഗം, നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ്, പുളിക്കീഴ് പി ആര്‍ എഫ് വര്‍ക്കേഴ്സ് യൂണിയന്‍ പ്രസിഡന്റ്, പരുമല സ്ട്രോ ബോര്‍ഡ് ഫാക്ടറി പ്രസിഡന്റ്, പരുമല ടാഗോര്‍ ലൈബ്രറി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കര്‍ഷകസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ടിച്ചിട്ടുണ്ട്. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് പരുമല സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ: ആലീസ് ലോപ്പസ്. (റിട്ട. ഡിവിഷണല്‍ അക്കൗണ്ടന്റ്, പിഡബ്ലൂഡി). മകന്‍: അജിത് ലോപ്പസ് (ബി എസ് എന്‍ എല്‍ കോണ്‍ട്രാക്ടര്‍). മരുമകള്‍: ജ്യോതി അജിത് (അര്‍ബന്‍ ബാങ്ക്, തിരുവല്ല).

 

Latest