Connect with us

Kerala

കാര്‍ വേളാമാനൂരിലൂടേയും കല്ലുവാതുക്കലിലൂടെയും കടന്ന് പോകുന്ന ദൃശ്യങ്ങള്‍ കണ്ടെടുത്തു; പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാ ചിത്രം പുറത്ത്

കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്നും ഏറെ അകലെയല്ലാതെ വേളമാനൂരിലൂടെ വീടിന്റെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

Published

|

Last Updated

കൊല്ലം |  ഓയൂരില്‍ ആറ് വയസുകാരി അബിഗേല്‍ റെജിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്ലം വേളമാനൂരിലൂടെ കാര്‍ കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്നും ഏറെ അകലെയല്ലാതെ വേളമാനൂരിലൂടെ വീടിന്റെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

കാര്‍ കല്ലുവാതുക്കലിലൂടെ കടന്നുപോകുന്നതിന്റെ ദൃശ്യങ്ങളും പോലീസ് കണ്ടെത്തി. അതിനിടെ, പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. പാരിപ്പള്ളിയിലെ കടയില്‍ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രമാണ് പോലീസ് പുറത്തുവിട്ടത്. കൂടുതല്‍ വ്യക്തതയുള്ള ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.