National
രാജസ്ഥാനിൽ പാക് യുദ്ധവിമാനം വെടിവെച്ചിട്ടു; പൈലറ്റ് പിടിയിലെന്ന് സൂചന
വിമാനത്തിന്റെ അവശിഷ്ടങ്ങൾ ജയ്സാൽമീറിന് സമീപം കണ്ടെത്തി.

ജയ്സാൽമീർ | രാജസ്ഥാനിലെ ലാത്തി മേഖലയിൽ അതിർത്തി ലംഘിച്ച് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച പാകിസ്ഥാന്റെ ജെഎഫ്-17 യുദ്ധവിമാനം ഇന്ത്യൻ സുരക്ഷാ സേന വെടിവെച്ചിട്ടു. വിമാനത്തിന്റെ പൈലറ്റിനെ സുരക്ഷാ സേന പിടികൂടിയതായി ഇന്ത്യ ടിവി റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
വിമാനത്തിന്റെ അവശിഷ്ടങ്ങൾ ജയ്സാൽമീറിന് സമീപം കണ്ടെത്തി. മറ്റ് ക്രൂ അംഗങ്ങൾക്കോ അവശിഷ്ടങ്ങൾക്കോ വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. പാകിസ്ഥാൻ സൈന്യത്തിലെ മറ്റൊരു പൈലറ്റിനായുള്ള തിരച്ചിലും നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് കടന്ന ജെഎഫ്-17 വിമാനത്തെ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വ്യാഴാഴ്ച വെടിവെച്ചിടുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതിർത്തിയിൽ പാകിസ്ഥാൻ ഡ്രോൺ നുഴഞ്ഞുകയറ്റങ്ങളും മിസൈൽ വിക്ഷേപണങ്ങളും നടത്തുന്നതിനിടെയാണ് സംഭവം.