From the print
വിശ്വാസം വിജയിക്കാൻ പ്രവാചകചര്യ പിൻപറ്റുക: കാന്തപുരം ഉസ്താദ്
കുറ്റാളൂർ ബദ്‌റുദ്ദുജാ ഇസ്്ലാമിക് സെന്ററിന്റെ ഈ വർഷത്തെ മീലാദ് മഹാസമ്മേളന, തഅ്ജീലുൽ ഫുതൂഹ് ബദ്്രിയ്യത്ത് വാർഷിക സമ്മേളനത്തിൽ ആത്മീയ പ്രസംഗം നടത്തുകയായിരുന്നു കാന്തപുരം.

വേങ്ങര | വിശ്വാസം വിജയിക്കാൻ പ്രവാചകചര്യ പിൻപറ്റുകയും അനുചരർ കാണിച്ച വഴിയിലൂടെ സഞ്ചരിക്കുകയും വേണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. സബാഹ് സ്‌ക്വയറിൽ നടന്ന കുറ്റാളൂർ ബദ്‌റുദ്ദുജാ ഇസ്്ലാമിക് സെന്ററിന്റെ ഈ വർഷത്തെ മീലാദ് മഹാസമ്മേളന, തഅ്ജീലുൽ ഫുതൂഹ് ബദ്്രിയ്യത്ത് വാർഷിക സമ്മേളനത്തിൽ ആത്മീയ പ്രസംഗം നടത്തുകയായിരുന്നു കാന്തപുരം.
സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ്ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർഥന നടത്തി. പേരോട് അബ്ദുർറഹ്്മാൻ സഖാഫി വാർഷിക മദ്ഹുർറസൂൽ പ്രഭാഷണം നടത്തി. ബദ്‌റുദ്ദുജ ചെയർമാൻ സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി സമാപന പ്രാർഥനക്ക് നേതൃത്വം നൽകി. ബദ്‌റുദ്ദുജയുടെ ആദരമായി മഞ്ഞപ്പറ്റ ഹംസ മുസ്്ലിയാർക്ക് സയ്യിദുശുഹദാ ഹംസതുൽ കർറാർ അവാർഡ് ചടങ്ങിൽ കാന്തപുരം ഉസ്താദ് സമ്മാനിച്ചു. സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി രചിച്ച “പൈതൃകങ്ങളുടെ ഉദ്യാനം’ പുസ്തക പ്രകാശനവും നടന്നു.
സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി ചേളാരി, സയ്യിദ് ജലാലുദ്ദീൻ ബുഖാരി വൈലത്തൂർ, സയ്യിദ് ജഅ്ഫർ തുറാബ് തങ്ങൾ പാണക്കാട്, സയ്യിദ് ഇബ്‌റാഹീം ബാഫഖി കൊയിലാണ്ടി, ഊരകം അബ്ദുർറഹ്്മാൻ സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, മുസ്തഫ കോഡൂർ, ടി ടി അഹമ്മദ്കുട്ടി സഖാഫി ചേറൂർ, ഒ കെ സ്വാലിഹ് ബാഖവി കുറ്റാളൂർ, ഇബ്‌റാഹീം ബാഖവി മേൽമുറി, അലവി സഖാഫി കൊളത്തൂർ, അബ്ദുൽ ഖാദിർ അഹ്‌സനി മമ്പീതി, അബ്ദുൽ അസീസ് സഖാഫി എലമ്പ്ര, ഇബ്‌റാഹീം ബാഖവി ഊരകം, എം എൻ കുഞ്ഞിമുഹമ്മദ് ഹാജി, സബാഹ് കുണ്ടുപുഴക്കൽ, നാസർ ഹാജി സ്ട്രോംഗ്്ലൈറ്റ്, കെ പി യൂസുഫ് സഖാഫി, സയ്യിദ് മൻസൂർ തങ്ങൾ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി സയ്യിദ് ശിഹാബുദ്ദീൻ ബുഖാരിയുടെ നേതൃത്വത്തിൽ വേങ്ങര ടൗണിൽ മീലാദ് ബഹുജന റാലി നടന്നു. സിദ്ദീഖ് സഖാഫി അരിയൂർ മീലാദ് സന്ദേശ പ്രസംഗം നടത്തി.