Connect with us

National

മുംബൈയില്‍ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി

ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം അതീവ ജാഗ്രതയില്‍

Published

|

Last Updated

മുംബൈ | മുംബൈയില്‍ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി. ലാന്‍ഡ് ചെയ്തയുടന്‍ പുറത്തിറക്കി വിശദമായ നടത്തിയ പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമായിരുന്നു എന്ന് വ്യക്തമായി.

ഭീഷണി സന്ദേശം ലഭിച്ചതോടെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം അതീവ ജാഗ്രതയിലാണ്. ഇമെയിലില്‍ ഉച്ചയ്ക്ക് ശേഷം 3.40 നും 3.45 നും ഇടയിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. യാത്രക്കാരെ പുറത്തിറക്കി സമഗ്രമായ സുരക്ഷാ പരിശോധനയ്ക്കായി വിമാനം ഐസൊലേഷന്‍ ബേയിലേക്ക് മാറ്റി. ഉടന്‍ ബോംബ് സ്‌ക്വാഡിനെ വിളിച്ചു പരിശോധന നടത്തിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് സ്ഥിരീകരിച്ചു.

പ്രോട്ടോകോള്‍ അനുസരിച്ച്, സര്‍ക്കാര്‍ നിയോഗിച്ച ബോംബ് ഭീഷണി വിലയിരുത്തല്‍ സമിതിയെ (ബോംബ് ത്രെറ്റ് അസെസ്‌മെന്റ് കമ്മിറ്റി) ഉടന്‍ അറിയിച്ചു. ആവശ്യമായ എല്ലാ സുരക്ഷാ നടപടി ക്രമങ്ങളും സ്വീകരിച്ചെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി. ഭീഷണി വ്യാജമായിരുന്നുവെന്ന് ബോംബ് ത്രെട്ട് അസെസ്‌മെന്റ് കമ്മിറ്റി കണ്ടെത്തി. ഇന്‍ഡിഗോ എയര്‍ലൈന്‍സനും സമാനമായ ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹി ഉള്‍പ്പെടെ അഞ്ച് വിമാനത്താവളങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

 

---- facebook comment plugin here -----

Latest