Connect with us

First Gear

കാറിൽ യാത്ര ചെയ്യുമ്പോൾ ഓർമിക്കേണ്ട അഞ്ച് നുറുങ്ങുകൾ

കാർ യാത്രകൾ കൂടുതൽ ആനന്ദകരവും സുരക്ഷിതവും ആക്കാൻ ഈ വഴികൾ പരീക്ഷിച്ചു നോക്കാവുന്നതാണ്.

Published

|

Last Updated

കാർ യാത്രകൾ എപ്പോഴും രസകരമായ അനുഭവങ്ങൾ ആണ്.എപ്പോഴും തയ്യാറെടുപ്പുകളോടെ ഉള്ള യാത്രകൾ കൂടുതൽ മനോഹരമാകും.കാറിൽ യാത്ര ആരംഭിക്കുന്നതിനു മുൻപ് ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.നിങ്ങളുടെ യാത്രകൾ മനോഹരമാക്കാൻ ചില ലളിതമായ നുറുങ്ങുകൾ ഏതെല്ലാം എന്ന് നോക്കാം.

കാർ മുൻകൂട്ടി പരിശോധിക്കുക

ഒരു ദീർഘദൂര യാത്രക്ക് ഒരുങ്ങുന്നതിനു മുൻപ് കാറിന്റെ ടയറുകൾ, ബ്രേക്കുകൾ, ലൈറ്റുകൾ, ഫ്ലൂയിഡ്‌കൾ എന്നിവ പരിശോധിക്കുക. ഇത് ഒരു ചെറിയ നീക്കം ആണെങ്കിലും സുരക്ഷയുടെ കാര്യത്തിൽ വലിയ നീക്കം തന്നെ ആണ്.

രേഖകൾ കൂടെ കൊണ്ട് പോവാം

യാത്രക്കിടെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ്, കാർ രെജിസ്ട്രേഷൻ പേപ്പറുകൾ എന്നിവ കയ്യിലുണ്ടെന്നു ഉറപ്പു വരുത്തുക.

റൂട്ട് ആസൂത്രണം ചെയ്യുക

റൂട്ട് കൃത്യമായി നിർണയിക്കുന്നത് സമയവും ആശയ കുഴപ്പവും ഒഴിവാക്കാൻ സഹായിക്കും. വളവുകളിൽ നിങ്ങൾ വരുത്തുന്ന തെറ്റുകൾ ഒഴിവാക്കാനും ഓൺലൈൻ മാപ്പുകൾ ഉപയോഗിക്കാം.

ഇടവേളകൾ എടുക്കാം

ദീർഘദൂര യാത്രകളുടെ സമയത്ത് കുറച്ചു മണിക്കൂറുകൾ കൂടുമ്പോൾ ചെറിയ ഇടവേളകൾ എടുക്കുന്നത് നല്ലതാണ്. ഇടവേളകൾ ഇല്ലെങ്കിൽ ഡ്രൈവിംഗ് ക്ഷീണിപ്പിക്കുന്നതും സുരക്ഷിതമല്ലാത്തതും ആകും.

അടിസ്ഥാന കാര്യങ്ങൾ എടുക്കാം

നിങ്ങളുടെ കാറിൽ വെള്ളക്കുപ്പികൾ, ലഘു ഭക്ഷണങ്ങൾ,പ്രഥമ ശുശ്രൂഷ കിറ്റ് എന്നിവ സൂക്ഷിക്കുക.യാത്രയ്ക്കിടയിൽ ഏത് ഘട്ടത്തിലാണ് നിങ്ങൾക്ക് ഇവ ആവശ്യമായി വരുന്നതെന്ന് പറയാൻ കഴിയില്ല.

കാർ യാത്രകൾ കൂടുതൽ ആനന്ദകരവും സുരക്ഷിതവും ആക്കാൻ ഈ വഴികൾ പരീക്ഷിച്ചു നോക്കാവുന്നതാണ്.

---- facebook comment plugin here -----

Latest