Kerala
പ്രതിയെ പിടിക്കുന്നതിനിടെ ആക്രമണം; അഞ്ചു പോലീസുകാര്‍ക്ക് പരിക്കേറ്റു
സഹോദരനെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ ചാവക്കാട് സ്വദേശി നിസാറിനെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയ പോലീസുകാര്‍ക്കെതിരെയാണ് പ്രതി ആക്രമണം അഴിച്ചുവിട്ടത്

തൃശൂര്‍ | പ്രതിയെ പിടിക്കുന്നതിനിടെയുണ്ടായ ആക്രണത്തില്‍ തൃശൂര്‍ ചാവക്കാട് സ്റ്റേഷനിലെ അഞ്ചു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. കുത്തേറ്റ ചാവക്കാട് എസ് ഐയേയും സി പി ഒയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സഹോദരനെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ ചാവക്കാട് സ്വദേശി നിസാറിനെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയ പോലീസുകാര്‍ക്കെതിരെയാണ് പ്രതി ആക്രമണം അഴിച്ചുവിട്ടത്. ഇന്ന് പുലര്‍ച്ചെയുണ്ടായ സംഭവത്തില്‍ പരിക്ക് ഗുരുതരമായ എസ് ഐയുടെ കൈക്ക് ശസ്ത്രക്രിയ നടത്തേണ്ടിവന്നു. സഹോദരനെ കുത്തി പരിക്കേല്‍പ്പിച്ചതറിഞ്ഞ് ആദ്യഘട്ടത്തില്‍ എത്തിയ പോലീസുകാരായ ശരത്തിനെ കുത്തുകയും അരുണിനെ പരിക്കേല്‍പ്പിക്കുകയും ചെയ്തു.
ഇവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം എത്തിയ പോലീസ് സംഘത്തെയും നിസാര്‍ ആക്രമിച്ചു. മൂന്നു പോലീസുകാര്‍ക്ക് കൂടി അങ്ങനെയാണ് പരിക്കേറ്റത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് നിസാറിനെ പോലീസ് കീഴടക്കിയത്. പരിക്കേറ്റ നിസാറിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.