National
തമിഴ്‌നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം;അഞ്ച് പേര്‍ മരിച്ചു.
ബെംഗളുരു - ചെന്നൈ ദേശീയപാതയില്‍ സ്വകാര്യ ബസും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ചെന്നൈ| തമിഴ്നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ബെംഗളുരു-ചെന്നൈ ദേശീയപാതയില്‍ സ്വകാര്യ ബസും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 25ലധികം പേര്‍ക്ക് പരിക്കേറ്റു. ദീപാവലി അവധിക്ക് നാട്ടിലേക്ക് പോകുന്നവരാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് അറിയിച്ചു.
തിരുപ്പത്തൂര്‍ വാണിയമ്പാടിയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബെംഗളുരുവില്‍ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസും ചെന്നൈയില്‍ നിന്ന് ബെംഗളുരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. രണ്ട് ബസുകളുടെയും ഡ്രൈവര്‍മാര്‍ അടക്കം നാല് പുരുക്ഷന്മാരും ഒരു സ്ത്രീയുമാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.