Kerala
ഫിഷറീസ് വകുപ്പ്; ലത്തീന്‍ സഭയെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി, മന്ത്രിമാരായ കെ മുരളീധരനും സിപി ജോണും സഭാ നേതാക്കളെ കണ്ടു
സമുദായിക വിഭാഗങ്ങള്‍ക്ക് അഭിപ്രായം കേള്‍ക്കും, അവരുടെ വോട്ട് മാത്രം മതി എന്ന നിലപാടില്ല
തിരുവനന്തപുരം | ഫിഷറീസ് വകുപ്പ് ലീഗിന് നല്‍കുന്നതില്‍ ഇടഞ്ഞ് നില്‍ക്കുന്ന ലത്തീന്‍ സഭയെ അനുനയിപ്പിക്കാനുള്ള നീക്കം തുടങ്ങി സര്‍ക്കാര്‍. മന്ത്രിമാരായ കെ മുരളീധരനും സിപി ജോണും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആസ്ഥാനത്തെത്തി സഭാ നേതാക്കളുമായി ചര്‍ച്ച നടത്തി. അതേ സമയം സഭ വിട്ടുവീഴ്ചക്കില്ലെന്നാണ് സൂചന
സ്ഥിരം സന്ദര്‍ശനമെന്നാണ് കെ മുരളീധരന്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതെന്റെ നിയോജക മണ്ഡലം കൂടിയാണ്. സമുദായിക വിഭാഗങ്ങള്‍ക്ക് അഭിപ്രായം കേള്‍ക്കും, അവരുടെ വോട്ട് മാത്രം മതി എന്ന നിലപാടില്ല. സഭ തന്നോട് പ്രത്യേകിച്ച് ആവശ്യങ്ങളൊന്നും അറിയിച്ചില്ലെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.
ഫിഷറീസ് വകുപ്പ് ലീഗിന് നല്‍കുന്നതില്‍ സഭ എതിര്‍പ്പ് ഉന്നയിച്ചുവെന്നാണ് സൂചന. കടലിനെ അറിയാവുന്നവരാകണം ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യേണ്ടതെന്ന് അതിരൂപതാ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര അഭിപ്രായപ്പെട്ടു.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും കടലിനെ അറിയാവുന്നവരല്ല വകുപ്പ് കൈകാര്യം ചെയ്തത്. അതിന്റെതായ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മുതലപ്പൊഴി അടക്കം ചൂണ്ടിക്കാട്ടി സഭ പറയുന്നു







