Connect with us

Pathanamthitta

പത്തനംതിട്ട ജില്ലയില്‍ മത്സ്യോല്‍പാദനം 3636 മെട്രിക് ടണ്‍

മലിനീകരണത്തിന് പുറമെ അശാസ്ത്രീയവും അനിയന്ത്രിതവുമായ മത്സ്യബന്ധന രീതിയിലൂടെ മത്സ്യസമ്പത്തിലുണ്ടായ ഗണ്യമായ കുറവ് പരിഹരിക്കുന്നതിനാണ് വകുപ്പ് പദ്ധതി നടപ്പാക്കിയത്

Published

|

Last Updated

പത്തനംതിട്ട \  പത്തനംതിട്ട ജില്ലയില്‍ മല്‍സ്യോല്‍പ്പാദനം വര്‍ധിച്ചു. ഉള്‍നാടന്‍ ജലാശയങ്ങളില്‍ ശാസ്ത്രീയമായ രീതിയിലൂടെ 2882 മെട്രിക് ടണ്ണില്‍ നിന്ന് 3636 മെട്രിക് ടണ്ണായാണ് വര്‍ധനവ്. സാമൂഹിക മത്സ്യകൃഷി, റിസര്‍വോയര്‍ ഫിഷറീസ് പദ്ധതികളിലൂടെയാണ് വര്‍ധനവ്. മലിനീകരണത്തിന് പുറമെ അശാസ്ത്രീയവും അനിയന്ത്രിതവുമായ മത്സ്യബന്ധന രീതിയിലൂടെ മത്സ്യസമ്പത്തിലുണ്ടായ ഗണ്യമായ കുറവ് പരിഹരിക്കുന്നതിനാണ് വകുപ്പ് പദ്ധതി നടപ്പാക്കിയത്.

ഇതിലൂടെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ കട്ല, റോഹു, മൃഗാള്‍, സൈപ്രിനസ്, നാടന്‍ മത്സ്യങ്ങളായ കല്ലേമുട്ടി, മഞ്ഞക്കൂരി, കാരി, വരാല്‍ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. റിസര്‍വോയര്‍ പദ്ധതിയിലൂടെ പമ്പ, മണിയാര്‍ റിസര്‍വോയറില്‍ 12.5 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയും റാന്നി ഉപാസന കടവ്, പുറമറ്റം കോമളം കടവ്, കോന്നി മുരിങ്ങമംഗലം കടവ്, ആറന്മുളസത്രകടവ്, മല്ലപ്പള്ളി തിരുമാലിട ക്ഷേത്ര കടവ് എന്നിവിടങ്ങളിലായി ഒരു കോടി കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെയുമാണ് നിക്ഷേപിച്ചത്. പോഷകാഹാരം, തൊഴില്‍, സാമൂഹിക ക്ഷേമം എന്നിവ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തി തൊഴില്‍ സൃഷ്ടിക്കാന്‍ വകുപ്പിനായി. ഫിഷറീസ് വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി പൊതുജലാശയങ്ങളില്‍ നടപ്പാക്കുന്ന തനത് മത്സ്യവിത്ത് നിക്ഷേപം ജില്ലയിലെ ആറന്മുള സത്രകടവിലും കുറ്റൂര്‍ തോണ്ടറ കടവിലും സജീവമാണ്.

 

---- facebook comment plugin here -----

Latest