Kerala
ബിരുദത്തില്‍ ഒന്നാം റാങ്ക്,വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍; ഗഗന്‍യാന്‍ ദൗത്യത്തെ പ്രശാന്ത് നയിക്കും
പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത് കൂളങ്ങാട്ട് പ്രമീളയുടെയും വിളമ്പില്‍ ബാലകൃഷ്ണന്റെയും മകനാണ്.

തിരുവനന്തപുരം | ഗഗന്‍യാന്‍ ദൗത്യസംഘത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചപ്പോള്‍ അത് ഓരോ മലയാളിയുടേയും അഭിമാന നിമിഷം കൂടിയായി മാറുകയായിരുന്നു. ഗഗന്‍യാന്‍ യാത്ര സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ എന്ന പാലക്കാട്ടുകാരന്‍ നയിക്കുമെന്ന് നരേന്ദ്രമോദി ഔദ്യോഗികമായി അറിയിച്ചത് നിറഞ്ഞ കൈയടിയോടെയാണ് സദസിലുള്ളവര്‍ ഏറ്റുവാങ്ങിയത്. പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ക്കൊപ്പം അംഗദ് പ്രദാപ്, അജിത് കൃഷ്ണന്‍, ശുഭാന്‍ശു ശുക്ല എന്നിവരും സംഘത്തിലുണ്ട്
സുഖോയ് യുദ്ധവിമാന പൈലറ്റായ പ്രശാന്ത് വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ്. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത് കൂളങ്ങാട്ട് പ്രമീളയുടെയും വിളമ്പില്‍ ബാലകൃഷ്ണന്റെയും മകനാണ്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പഠനശേഷം 1999 ജൂണിലാണ് സേനയില്‍ ചേര്‍ന്നത്. യുഎസ് എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. 1998ല്‍ ഹൈദരബാദ് വ്യോമസേന അക്കാദമിയില്‍ നിന്ന് സ്വോര്‍ഡ് ഓഫ് ഓണര്‍ നേടിയിരുന്നു.
ടെസ്റ്റ് പൈലറ്റുമാര്‍ ഒന്നരവര്‍ഷം റഷ്യയില്‍ പരിശീലനം നടത്തിയിരുന്നു. ബെംഗളൂരുവിലെഹ്യൂമന്‍ സ്‌പേസ് സെന്ററിലും പരിശീലനം നേടി