Malappuram
ബുള്ളറ്റിൽ തീ; ചെവിയിൽ ഹെഡ്‌സെറ്റ്: ബഹളം വെച്ച് നാട്ടുകാർ
യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

തിരൂർ | തിരൂരിൽ ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിൻ്റെ എൻജിനിൽ തീ കണ്ടത് പരിഭ്രാന്തി പരത്തി. നാട്ടുകാരുടെ അവസരോചിത ഇടപെടലിൽ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് യാത്രക്കാരൻ. തിരൂർ ബസ് സ്റ്റാൻഡിലെ മാർക്കറ്റ് റോഡിലായിരുന്നു സംഭവം.
എൻജിൻ ഭാഗത്ത് തീയുയരുന്നത് കണ്ട് നാട്ടുകാർ ബഹളം വെച്ചിട്ടും യാത്രക്കാരൻ അറിഞ്ഞിരുന്നില്ല. ചെവിയിൽ ഇയർഫോൺ വെച്ചിരുന്ന യുവാവ് ഹെൽമെറ്റ് ധരിക്കുകയും ചെയ്തിരുന്നു. ഒടുവിൽ വാഹനം തടഞ്ഞപ്പോഴാണ് താനൂർ സ്വദേശിയായ യുവാവ് സംഭവം അറിയുന്നത്.
ഉടൻ തീ കെടുത്തിയതിനാൽ വാഹനത്തിലേക്ക് പടർന്നില്ല. നിമിഷനേരം കൊണ്ട് വലിയ ദുരന്തമായി മാറുമായിരുന്ന സംഭവമാണ് നാട്ടുകാരുടെ അവസരോചിത ഇടപെടലിൽ ഒഴിവായത്.
---- facebook comment plugin here -----