Connect with us

National

ഹജ്ജ് തീര്‍ഥാടകരുമായി എത്തിയ സഊദി വിമാനത്തില്‍ തീ; യാത്രക്കാരെ ഒഴിപ്പിച്ചു

ലഖ്നൗവിലെ ചൗധരി ചരണ്‍ സിങ് വിമാനത്താവളത്തില്‍ ഇറങ്ങുമ്പോഴാണ് സംഭവം

Published

|

Last Updated

ലഖ്നൗ |  ഉത്തര്‍പ്രദേശില്‍ നിരവധി ഹജ്ജ് യാത്രികരുമായി എത്തിയ സൗദി എയര്‍ലൈന്‍സ് വിമാനത്തിന്റെ ചക്രത്തിന് തീപ്പിടിച്ചു. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ലാന്‍ഡ് ചെയ്യുമ്പോഴാണ് ഇടതു ചക്രത്തില്‍നിന്ന് തീയും പുകയും ഉയര്‍ന്നത്. പൈലറ്റ് ഉടന്‍ വിമാനം നിര്‍ത്തി യാത്രക്കാരെ ഒഴിപ്പിച്ചു. രാവിലെ 6.30 ഓടെയായിരുന്നു സംഭവം

ലഖ്നൗവിലെ ചൗധരി ചരണ്‍ സിങ് വിമാനത്താവളത്തില്‍ ഇറങ്ങുമ്പോഴാണ് സംഭവം. 242 ഹജ്ജ് തീര്‍ഥാടകരുമായി ജിദ്ദയില്‍നിന്നെത്തിയ സൗദി എയര്‍ലൈന്‍സ് എസ് വി.-3112 വിമാനത്തില്‍നിന്നാണ് തീയുയര്‍ന്നത്. ഉടന്‍തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോളറെ വിവരമറിയിച്ചു. പിന്നാലെ അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു. ഏകദേശം 20 മിനിറ്റ് നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാനായത്.

Latest