Connect with us

National

തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ തീപിടിത്തം; ആളപായമില്ല

അഗ്‌നിശമന സേനയുടെ വിവിധ യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്.

Published

|

Last Updated

ചെന്നൈ| തമിഴ്‌നാട്ടിലെ സേലത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. സേലം കുമാരമംഗലം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലാണ് തീപടര്‍ന്നത്.

രോഗികളെ ഉടന്‍ പുറത്തേക്ക് മാറ്റിയതിനാല്‍ ആളപായം ഉണ്ടായിട്ടില്ല. അഗ്‌നിശമന സേനയുടെ വിവിധ യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. അടുത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് രോഗികളെ മാറ്റിയെന്നും ചികിത്സയ്ക്ക് തടസ്സമുണ്ടാകില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

 

Latest