Connect with us

Kerala

കോഴിക്കോട് പെരുവയലിൽ പെയിന്റ് കടയ്ക്ക് തീപ്പിടിച്ചു; ആളപായമില്ല

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി

Published

|

Last Updated

കോഴിക്കോട് | പെരുവയലിൽ കളർ മാർട്ട് എന്ന പെയിന്റ് ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽ വൻ തീപ്പിടിത്തം. നിരവധി അഗ്നിരക്ഷാ സേന യൂണിറ്റുകൾ എത്തി മണിക്കൂറുകൾ പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

തീപ്പിടിത്തം ശ്രദ്ധയിൽപ്പെട്ടയുടൻ വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേനാ യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും, പെയിന്റുകൾ സൂക്ഷിച്ചിരുന്ന കടയായതിനാൽ തീ അതിവേഗം പടർന്നുപിടിച്ചത് നിയന്ത്രണത്തിന് വെല്ലുവിളിയായി. തുടർന്ന്, മുക്കം, മീഞ്ചന്ത എന്നിവിടങ്ങളിൽ നിന്നും കൂടുതൽ യൂണിറ്റുകളെത്തിച്ചാണ് തീ അണച്ചത്.

പെയിന്റ് കടയെ തീ പൂർണ്ണമായും വിഴുങ്ങിയെങ്കിലും, തൊട്ടടുത്തുള്ള കടകളിലേക്ക് തീ പടരുന്നത് തടയാൻ അഗ്നിരക്ഷാ സേന നടത്തിയ ശ്രമം വിജയിച്ചു. സ്ഥാപനത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

Latest