Connect with us

Kerala

കോഴിക്കോട് മെഡി. കോളജിലെ തീപ്പിടിത്തം; കലക്ടറുമായി ബന്ധപ്പെട്ട് പ്രിയങ്കാ ഗാന്ധി

സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയവരുടെ ചികിത്സാ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യം

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായ തീപ്പിടിത്തത്തിന്റെ സ്ഥിതിഗതികള്‍ ആരായുന്നതിനും രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കാനും കോഴിക്കോട് ജില്ലാ കലക്ടറുമായി ഫോണില്‍ ബന്ധപ്പെട്ട് വയനാട് എം പി പ്രിയങ്കാ ഗാന്ധി.

മെഡിക്കല്‍ കോളജില്‍ നിന്ന് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയവരുടെ ചികിത്സാ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം. അവര്‍ക്ക് മറ്റെല്ലാ സഹായങ്ങളും അടിയന്തരമായി ലഭ്യമാക്കണമെന്നും പ്രിയങ്കാ ഗാന്ധി കലക്ടറോട് ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്സ്് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാത്രി 7.45ഓടെയാണ് മെഡിക്കല്‍ കോളേജിലെ പി എം എസ് എസ് വൈ ബ്ലോക്ക് അത്യാഹിത വിഭാഗത്തില്‍ എം ആര്‍ ഐ യൂനിറ്റിന്റെ എ പി എസില്‍ (ബാറ്ററി യൂനിറ്റ്) ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് പൊട്ടിത്തെറി ഉണ്ടായത്. ഉടന്‍ രോഗികളെ പുറത്തെത്തിച്ചു. രണ്ട് മണിക്കൂര്‍ കൊണ്ട് പുക അണച്ച് സ്ഥിതി നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചിരുന്നു. സംഭവത്തിനിടെ അഞ്ച് പേര്‍ മരിക്കാനിടയായത് സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുകയാണ്. അപകടത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയവരില്‍ മൈത്ര ആശുപത്രിയില്‍ 10 പേരും ബോബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഒമ്പത് പേരും ആസ്റ്ററില്‍ രണ്ട് പേരുമാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.

Latest