Connect with us

Kerala

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്; വനിതാ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയാല്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടായേക്കും

Published

|

Last Updated

തിരുവനന്തപുരം |  ബിജെപി നേതാവും നടനുമായ ജി കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം തട്ടിയെന്ന കേസില്‍ പ്രതികളായ വനിതാ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മൂന്ന് വനിതാ ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ഇന്ന് പരിഗണനക്കെടുക്കുക. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയാല്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടായേക്കും. നിലവില്‍ പോലീസിന് മൊഴി നല്‍കാതെ ജീവനക്കാര്‍ ഒളിവില്‍ പോയിരിക്കുകയാണ്.

ദിയാ കൃഷ്ണയുടെ സ്ഥാപനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഓഡിറ്റ് നടത്തിയിരുന്നില്ലെന്നും 69 ലക്ഷം തിരിമറി നടത്തിയെന്ന പരാതി വ്യാജമാണെന്നുമാണ് വനിതാ ജീവനക്കാരുടെ വാദം. 11 മാസമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയത് ജീവനക്കാരാണ്. ഇവരുടെ അക്കൗണ്ടിലേക്ക് വന്ന 27 ലക്ഷം രൂപയില്‍ ശമ്പളം ഒഴിച്ചുള്ള മുഴുവന്‍ തുകയും തിരിച്ചു നല്‍കിയെന്നും ഇതിന്റെ തെളിവുകള്‍ കോടതിയില്‍ നല്‍കുമെന്നും വനിതാ ജീവനക്കാരുടെ അഭിഭാഷകന്‍ പറഞ്ഞു. കൃഷ്ണകുമാറും കുടുംബവും പ്രതികളായ ജീവനക്കാരെ തട്ടിക്കൊണ്ടുപോയ കേസും കോടതിയില്‍ അറിയിക്കും.

അതേസമയം ജീവനക്കാര്‍ 64 ലക്ഷം രൂപ സ്ഥാപനത്തില്‍ ക്രമക്കേട് നടത്തിയതിന്റെ തെളിവുകള്‍ സഹിതം പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കും. ജീവനക്കാര്‍ നല്‍കിയ കേസില്‍ കൃഷ്ണകുമാറിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ ഈ മാസം 18ന് പരിഗണിക്കും.

 

---- facebook comment plugin here -----

Latest