Kerala
വ്യാജ രേഖകളുണ്ടാക്കി ഒന്നരക്കോടി വില വരുന്ന വീടും വസ്തുവും തട്ടിയെടുത്ത കേസിലെ അഞ്ചാം പ്രതി അറസ്റ്റിൽ
സി എ മഹേഷിനെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം | വ്യാജ രേഖകളുണ്ടാക്കി ഒന്നരക്കോടി രൂപ വില വരുന്ന ശാസ്തമംഗലം ജവഹർ നഗറിലെ വീടും വസ്തുവും തട്ടിയെടുത്ത കേസിലെ അഞ്ചാം പ്രതി അറസ്റ്റിൽ. മണക്കാട് വില്ലേജിൽ ആറ്റുകാൽ വാർഡിൽ പുത്തൻകോട്ട ശിവ ക്ഷേത്രത്തിന് സമീപം ഗണപതി ഭദ്ര വീട്ടിൽ ചന്ദ്രശേഖരൻ നായരുടെ മകൻ സി എ മഹേഷിനെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.
എ സി പി സ്റ്റുവാർട്ട് കീലറിന്റെ നേതൃത്വത്തിൽ സി ഐ വിമൽ, എസ് ഐമാരായ വിപിൻ, ബാലസുബ്രഹ്മണ്യൻ, സൂരജ് സിപിഒമാരായ ഉദയൻ, രഞ്ജിത്, ഷിനി, ഷംല, അരുൺ, അനൂപ്, സാജൻ, പത്മരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്.
---- facebook comment plugin here -----