Connect with us

Kerala

സമൂഹത്തില്‍ ശാന്തിയും സമാധാനവും വര്‍ധിപ്പിക്കാനുള്ള അവസരമായി മാറണം പെരുന്നാള്‍ ആഘോഷം: ഖലീല്‍ തങ്ങള്‍

സഹനം, ക്ഷമ, ത്യാഗം, നന്മയിലെ ഒരുമ തുടങ്ങിയ പാഠങ്ങളാണ് പുണ്യദിനങ്ങള്‍ സമ്മാനിച്ചത്. അവ ജീവിതത്തില്‍ പകര്‍ത്തുകയും സ്വകാര്യ ജീവിതത്തിലും പൊതു ഇടപെടലുകളിലും അവയുടെ ഉത്തമ മാതൃകകളാകാന്‍ പ്രതിജ്ഞയെടുക്കുകയും ചെയ്താണ് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കേണ്ടത്.

Published

|

Last Updated

കോഴിക്കോട്: വിശ്വാസി സമൂഹത്തിന് ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് കേരള മുസ്ലിം ജമാഅത്ത്, മഅ്ദിന്‍ അക്കാദമി ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി.

പ്രാര്‍ഥനാ ധന്യമായ ദിനരാത്രങ്ങള്‍ക്കൊടുവില്‍ പെരുന്നാള്‍ സന്തോഷത്തിന്റെ നിറവിലാണ് വിശ്വാസികള്‍. സഹനം, ക്ഷമ, ത്യാഗം, നന്മയിലെ ഒരുമ തുടങ്ങിയ പാഠങ്ങളാണ് പുണ്യദിനങ്ങള്‍ സമ്മാനിച്ചത്. അവ ജീവിതത്തില്‍ പകര്‍ത്തുകയും സ്വകാര്യ ജീവിതത്തിലും പൊതു ഇടപെടലുകളിലും അവയുടെ ഉത്തമ മാതൃകകളാകാന്‍ പ്രതിജ്ഞയെടുക്കുകയും ചെയ്താണ് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കേണ്ടത്.

മനുഷ്യരോടും മനുഷ്യേതര ജീവികളോടും ഗുണകാംക്ഷയോടെ ഇടപെടുകയെന്നത് വളരെ പ്രധാനമാണ്. ചുറ്റുമുള്ള പ്രകൃതിയുടെയും മനുഷ്യരുടെയും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനും മറ്റുള്ളവരുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കാനുമുള്ള ഉത്തരവാദിത്തം വിശ്വാസികള്‍ക്കുണ്ട്.

വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശാന്തിയും സമാധാനവും വര്‍ധിപ്പിക്കാനുള്ള അവസരമായി പെരുന്നാള്‍ ആഘോഷം മാറണം. പരസ്പരം അവിശ്വാസം വര്‍ധിപ്പിക്കുന്ന വാക്കും പ്രവൃത്തിയും ഒഴിവാക്കണം. സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. സങ്കുചിത താത്പര്യങ്ങള്‍ക്കു വേണ്ടി വര്‍ഗീയ വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പള്ളികളിലും വീടുകളിലുമെല്ലാം ഇക്കാര്യങ്ങള്‍ ഊന്നിപ്പറയണം.

എല്ലാവര്‍ക്കും ഊദുല്‍ ഫിത്വര്‍ ആശംസകള്‍.

 

Latest