Connect with us

International

പ്രാവിന് തീറ്റ കൊടുത്തു; യുവതിക്ക് കോടതി ലക്ഷങ്ങള്‍ പിഴ ചുമത്തി

ഐറീന്‍ വെബറിനെതിരെ അയല്‍വാസികള്‍ നല്‍കിയ പരാതിയിലാണ് കോടതി ഏകദേശം മൂന്നു ലക്ഷം രൂപ പിഴ ചുമത്തിയത്.

Published

|

Last Updated

ലണ്ടന്‍| പ്രാവിന് തീറ്റ കൊടുത്തതിന് കോടതി പിഴ ചുമത്തിയ യുവതിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. യുകെയിലെ സള്ളി എന്ന സ്ഥലത്തെ മൈന്‍ഹെഡ് അവന്യൂവിലാണ് സംഭവം. ഐറീന്‍ വെബറിനെതിരെ അയല്‍വാസികള്‍ നല്‍കിയ പരാതിയിലാണ് കോടതി ഏകദേശം മൂന്നു ലക്ഷം രൂപ പിഴ ചുമത്തിയത്.

ഐറീന്‍ വീട്ടിലെ തോട്ടത്തില്‍ പക്ഷികള്‍ക്ക് കഴിക്കാന്‍ വെള്ളവും ധാന്യമണികളും സൂക്ഷിക്കാറുണ്ട്. അത് കമ്യൂണിറ്റി മാര്‍ഗരേഖകള്‍ ലംഘിക്കുന്ന തരത്തിലാണെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രദേശത്തെ റെസിഡന്റ്സ് അസോസിയേഷന്‍ പരാതിപ്പെട്ടത്. ഐറീന്‍ സൂക്ഷിക്കുന്ന വെള്ളവും ഭക്ഷണവും കഴിക്കാന്‍ പ്രാവുകളും, കടല്‍ക്കാക്കകളും, മറ്റു കിളികളുമൊക്കെയായി ഏകദേശം 100 -150 ലധികം പക്ഷികള്‍ ഈ പ്രദേശത്തേക്ക് എത്തുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ പരാതി.

ഈ പക്ഷികള്‍ ഭക്ഷണം കഴിച്ച ശേഷം പ്രദേശത്തെ വീടുകളുടെ മേല്‍ക്കൂരയിലും കാറുകള്‍ക്ക് മുകളിലും വഴിയിലുമൊക്കെ കാഷ്ഠിച്ച് വൃത്തികേടാക്കുന്നു എന്നും പരാതിയില്‍ പറയുന്നു. പ്രദേശത്ത് കറങ്ങി നടക്കുന്ന പക്ഷികള്‍ പല ആളുകളുടെയും വീടുകളില്‍ നിന്ന് സാധനങ്ങള്‍ കൊത്തിയെടുത്ത് പറന്നുപോവുന്നതായും ആക്ഷേപമുണ്ട്. പക്ഷികളുടെ വിസര്‍ജ്യങ്ങള്‍ കാരണം വീടും പരിസരങ്ങളും അണുവിമുക്തമാക്കാന്‍ നിരന്തരം ചെലവുവരുന്നുണ്ടെന്നും പ്രദേശവാസികള്‍ കോടതിയെ ബോധ്യപ്പെടുത്തി. രണ്ടാം തവണയാണ് ഇത്തരത്തില്‍ ഐറീനെതിരെ പിഴ ചുമത്തപ്പെടുന്നത്.

Latest