rape case
മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 109 വര്‍ഷം കഠിന തടവ്
കഠിന തടവ് ഒന്നിച്ച് 30 വര്‍ഷം അനുഭവിച്ചാല്‍ മതി;പിഴതുക അതിജീവിതയ്ക്ക് നല്‍കണം

മഞ്ചേരി | മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 109 വര്‍ഷം കഠിന തടവും 90,000 രൂപ പിഴയും ശിക്ഷ. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 ആഗസ്റ്റ് മുതല്‍ 2023 വരെ ഇയാള്‍ 12 വയസുകാരിയായ മകളെ പീഡിപ്പിച്ചു എന്നാണ് കേസ്. വീട്ടില്‍ നിന്നു കടയിലേക്കാണെന്നു പറഞ്ഞ് കുട്ടിയെ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
വിവിധ വകുപ്പുകളിലായുള്ള 109 വര്‍ഷത്തെ കഠിന തടവ് ഒന്നിച്ച് 30 വര്‍ഷം അനുഭവിച്ചാല്‍ മതിയാകും. പിഴ തുക മുഴുവനായും അതിജീവിതക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
---- facebook comment plugin here -----