Kuwait
കുവെെത്തിലെ ഐ സി എഫ് മദ്രസകളിൽ ഇന്ന് ഫത്ത്ഹേ മുബാറക്
സാൽമിയ, കൈത്താൻ, ജഹ്റ, ഫഹാഹീൽ എന്നീ മദ്രസകളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ പുരോഗമിക്കുകയാണ്.

കുവൈത്ത് സിറ്റി | കുവൈത്തിലെ ഐ സി എഫിന്റെ അഞ്ചു സെന്ററുകൾക്ക് കീഴിൽ നടക്കുന്ന മുഴുവൻ മദ്രസകളിലും ഇന്ന് പഠനാരംഭം കുറിക്കും. ഇതിന്റെ ഭാഗമായി സാൽമിയ, കൈത്താൻ, ജഹ്റ, ഫഹാഹീൽ എന്നീ മദ്രസകളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ പുരോഗമിക്കുകയാണ്.
സുന്നി എജ്യുക്കേഷൻ ബോർഡ് ഓഫ് ഇന്ത്യയുടെ അതിനൂതന സിലബസ്, ബിരുദധാരികളായ പണ്ഡിതന്മാരുടെ സേവനം, മാതൃ ഭാഷാ പഠനം, കുവൈത്തിന്റെ എല്ലാ ഏരിയകളിൽ നിന്നും വാഹന സൗകര്യം, കലാ സാഹിത്യ പരിശീലനം, മോട്ടിവേഷൻ ക്ളാസുകൾ ഇവയൊക്കെ ഐ സി എഫ് മദ്രസ കളുടെ പ്രത്യേകതകളാണ്.
ഇന്ന് നടക്കുന്ന പ്രവേശനോത്സവത്തിൽ ഐ സി എഫ് കുവൈത്ത് നാഷ്ണൽ പ്രസിഡന്റ് അബ്ദുൽ ഹക്കീം ദാരിമി, സെക്രട്ടറിഅബ്ദുല്ല വടകര, അലവി സഖാഫി തേഞ്ചേരി, ഷെമീർ മുസ്‌ലിയാർ, അഹ്‌മദ് സഖാഫി കാവനൂർ, അഹ്‌മദ് കെ മാണിയൂർ തുടങ്ങിയവർ വിവിധ മദ്റസകളിൽ നടക്കുന്ന പരിപാടികൾക്ക് നേതൃത്വം നൽകും.