Organisation
യാത്രയയപ്പ് നൽകി
ഇക്കാലമത്രയും മിർസാ ബുക്ക് സ്റ്റാളിൽ ജോലി ചെയ്യുകയുമായിരുന്നു.

മക്ക | 44 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കോഴിക്കോട് ചേരാപുരം സ്വദേശി ഇ പി അബ്ദുല്ല മുസ്ലിയാർക്ക് മക്ക ഐ സി എഫ് സെൻട്രൽ യാത്രയയപ്പ് നൽകി. ഹിജ്‌റ 1401ലാണ് അബ്ദുല്ല മുസ്ലിയാർ ജിദ്ദയിൽ ജോലി ആവശ്യാർഥം എത്തിയത്. 11 മാസത്തെ ജിദ്ദയിലെ തൊഴിൽ മതിയാക്കി മക്കയിൽ എത്തുകയും ഇക്കാലമത്രയും മിർസാ ബുക്ക് സ്റ്റാളിൽ ജോലി ചെയ്യുകയുമായിരുന്നു.
സാമൂഹിക, പ്രബോധന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം മക്കയിലെ ഐ സി എഫുമായി ബന്ധപ്പെട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നിട്ട പതിറ്റാണ്ടുകളിൽ വിശുദ്ധ മക്കയിലെ സ്വദേശികളുടെയും വിദേശികളുടെയും സ്നേഹവും കരുതലും ഏറെ അനുഭവിച്ചിട്ടുണ്ട് എന്ന് ഇദ്ദേഹം ഓർക്കുന്നു. ഭാര്യ കുഞ്ഞാമിനയും മക്കളായ സുമയ്യ, സുഹൈൽ, പേരമക്കളായ ഫാത്തിമ, ആഇശ, ഫിദാൻ, ഹംദാൻ എന്നിവരടങ്ങുന്നതാണ് കുടുംബം.
ശിഷ്ട കാലം നാട്ടിൽ സാന്ത്വന സേവന പ്രവർത്തനങ്ങളിൽ കേരള മുസ്ലിം ജമാഅത്തിനൊപ്പം പ്രവർത്തിക്കണം എന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ചടങ്ങിൽ മക്ക പ്രൊവിൻസ് സെക്രട്ടറി ബശീർ, അബ്ദുനാസിർ അൻവരി, ശാഫി ബാഖവി, ഹനീഫ് അമാനി, റശീദ് അസ്ഹരി, ജമാൽ കക്കാട്, എം എ വലിയോറ, അബൂബക്കർ ലത്തീഫി, ഹംസ കണ്ണൂർ, മുഹമ്മദ് മുസ്‌ലിയാർ, സുഹൈർ സംബന്ധിച്ചു