Connect with us

From the print

അഗത്തി ഉസ്താദിന് യാത്രാമൊഴി

വിയോഗവാര്‍ത്ത അറിഞ്ഞതു മുതല്‍ കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ അക്കാദമി പ്രധാന മുദർരിസും ഗോള ശാസ്ത്ര വിഭാഗം തലവനുമായ അബൂബക്കര്‍ സഖാഫി അല്‍ കാമിലി (അഗത്തി ഉസ്താദ്)ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. വിയോഗവാര്‍ത്ത അറിഞ്ഞതു മുതല്‍ കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

ഗോളശാസ്ത്രം, കര്‍മശാസ്ത്രം, ചരിത്രം, ഗവേഷണം, മാനുസ്‌ക്രിപ്റ്റുകളുടെ ശേഖരം തുടങ്ങി വൈജ്ഞാനിക മേഖലകള്‍ ഒരുപോലെ കൈകാര്യം ചെയ്ത അദ്ദേഹം വേർപാട് ദിവസമായ ശനിയാഴ്ച ശൈഖ് ജീലാനിയുടെ മനാഖിബില്‍ ഹാഫിള് ഇബ്‌നു ഹജറുല്‍ അസ്ഖലാനി എഴുതിയ ഗിബ്തത്തുനാളിര്‍ ഫീ തര്‍ജുമതി ശൈഖ് അബ്ദുല്‍ ഖാദിര്‍ അല്‍ ജീലാനി എന്ന ഗ്രന്ഥത്തിന്റെ ടിപ്പണി പൂര്‍ത്തീകരിച്ചു. ശര്‍ഹു ലഖ്തുല്‍ ജവാഹിര്‍, ദശമഹാവൃത്തങ്ങള്‍, നിസ്‌കാര സമയഗണനം സൈന്റിഫിക് കാല്‍ക്കുലേഷനിലൂടെ, മാര്‍ഗ ദര്‍ശി, ശര്‍ഹു അഖീദത്തില്‍ അവാം, മുസ്ത്വലഹാത്തുല്‍ ഫിഖ്ഹിശ്ശാഫിഈ തുടങ്ങി അറബിയിലും മലയാളത്തിലുമായി നൂറിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങള്‍ക്ക് ടിപ്പണി ചെയ്തിട്ടുമുണ്ട്.

മര്‍കസിലെ പഠന ശേഷം മഅ്ദിനിലേക്ക് വന്ന അദ്ദേഹം ഖലീല്‍ ബുഖാരി തങ്ങളുടെ സന്തത സഹചാരിയായി 25 വര്‍ഷം അധ്യാപനം നടത്തി. പഠന കാലത്ത് തന്നെ കന്പ്യൂട്ടര്‍ മേഖലയില്‍ വിപുലമായ പരിജ്ഞാനം നേടിയ അദ്ദേഹം മലയാളം, അറബി, ഇംഗ്ലീഷ് ടൈപ്പിംഗ്, ഡിസൈനിംഗ്, മക്തബതുല്‍ ശാമില ഉപയോഗം തുടങ്ങിയവ തന്റെ ശിഷ്യഗണങ്ങള്‍ക്ക് പകര്‍ന്നുനല്‍കി. നിസ്‌കാര സമയം നിര്‍ണയിക്കുന്നതില്‍ ആഴത്തില്‍ പഠനം നടത്തിയ അദ്ദേഹത്തിന്റെ കണക്കുകളാണ് പ്രമുഖ കലൻഡറുകളില്‍ ഉപയോഗിച്ച് വരുന്നത്.

ഇന്നലെ രാവിലെ 8.30ന് നടന്ന ജനാസ നിസ്‌കാരത്തിന് മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി നേതൃത്വം നല്‍കി. സ്വലാത്ത് നഗര്‍ മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉറ്റവരെ വിളിച്ച് ആശ്വസിപ്പിക്കുകയും പ്രിയ ശിഷ്യനായി ദുആ നടത്തുകയും ചെയ്തു. സയ്യിദ് അബ്ദുല്ല ഹബീബുറഹ്മാന്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഹൈദ്രൂസി, സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍മാരായ അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, കൂറ്റമ്പാറ അബ്ദുർറഹ്്മാന്‍ ദാരിമി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ചിയ്യൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, പല്ലാര്‍ ഹസന്‍ ബാഖവി, കുഞ്ഞാപ്പു സഖാഫി വേങ്ങര, അബ്ദുർറഷീദ് സഖാഫി എലംകുളം, അബ്ദുർറഷീദ് സഖാഫി പത്തപ്പിരിയം, ലുഖ്മാനുല്‍ ഹകീം സഖാഫി പുല്ലാര, എം കെ മുഹമ്മദ് ബാഖവി, മുഹമ്മദ് ദാരിമി പുറക്കാട്ടിരി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, പി പി മുജീബ് റഹ്്മാന്‍ എന്നിവർ സന്ദര്‍ശിച്ചു.

---- facebook comment plugin here -----

Latest