Connect with us

Business

കണ്ണൂരില്‍ ഫാമിലി വെഡിങ് സെന്റര്‍ 14ന് തുറക്കും

പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ഡിസംബര്‍ 14 വ്യാഴാഴ്ച രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

കണ്ണൂര്‍|  ഫാമിലി വെഡിങ് സെന്ററിന്റെ ഏഴാമത്തെ ഷോറൂം കണ്ണൂരില്‍ (നോര്‍ത്ത് മലബാര്‍ ചേംമ്പര്‍ ഓഫ് കോമേഴ്സിന് സമീപം, തായത്തെരു റോഡ്) പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ഡിസംബര്‍ 14 വ്യാഴാഴ്ച രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ: ടി.ഒ. മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവരുടെ മഹനീയ സാന്നിധ്യമുണ്ടാ യിരിക്കും. ഷോറൂമിലെ വെഡിങ് സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിര്‍വഹിക്കും.

ഏറ്റവും മികച്ചതും കാലാനുസൃതവുമായ വെഡിങ് കളക്ഷനാണ് ഫാമിലി വെഡിങ് സെന്റര്‍ കണ്ണൂരിലെ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അവരുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള ഡിസൈനുകള്‍ കൃത്യമായി ലഭിക്കുവാന്‍ സ്വന്തമായി സ്റ്റിച്ചിംഗ് സ്റ്റുഡിയോയും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.

ഒപ്പം തന്നെ, ഇരുപതോളം ലോകോത്തര ജന്റ്സ്, ലേഡീസ് അപ്പാരല്‍ ബ്രാന്‍ഡുകളുടെ പ്രത്യേക വിഭാഗങ്ങളും ഫാമിലി വെഡിങ് സെന്റര്‍ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. ഈ വിഭാഗങ്ങളില്‍ നിന്നും, ഓരോ ബ്രാന്റുകളുടെയും സീസണല്‍ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുകയും ചെയ്യും.

തികച്ചും ആസ്വാദ്യകരമായ ഒരു ഫാമിലി ഷോപ്പിംഗ് എന്ന ആശയത്തിലധിഷ്ഠിതമായാണ് ഫാമിലി വെഡിങ് സെന്റര്‍ ക്രമീകരിച്ചിരിക്കുന്നത്. ഫുട്വെയര്‍ (MERZA), ഫാന്‍സി (ZELLA FASHION), പെര്‍ഫ്യൂം (KANJI), കോഫീ ഷോപ്പ് (SIP CAFE), വാച്ച് (TIME VALET), നട്ട്സ് (CHOKO HUT) തുടങ്ങിയ വിഭാഗങ്ങളും ഫാമിലി വെഡിങ് സെന്റര്‍ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.

ഫാമിലി വെഡിങ് സെന്റര്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്ന മറ്റൊരു സവിശേഷതയാണ്, കണ്ണൂരിലെ ഏറ്റവും മികച്ച പാര്‍ക്കിങ് സൗകര്യം. അതുകൊണ്ടു തന്നെ, യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളുമില്ലാതെ, കുടുംബാംഗങ്ങളോടൊപ്പം ഷോപ്പിംഗ് നടത്തുവാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. വിവാഹ ഷോപ്പിങ്ങിനായി കണ്ണൂരില്‍ ഏറ്റവും അനുയോജ്യമായ ഡെസ്റ്റിനേഷന്‍ എന്ന നിലയിലാണ് ഫാമിലി വെഡിങ് സെന്റര്‍ വിഭാവനം ചെയ്തിരിക്കുന്നത് എന്ന് മാനേജ്മെന്റ് അറിയിച്ചു.

ഫാമിലി വെഡിങ് സെന്റര്‍ ഫൗണ്ടര്‍മാരായ കല്ലില്‍ ഇമ്പിച്ചി അഹമ്മദ്, പി.എന്‍. അബ്ദുള്‍ ഖാദര്‍, ഡയറക്ടര്‍മാരായ അബ്ദുള്‍ സലാം കെ.ടി, ഇ.കെ. അബ്ദുള്‍ ബാരി, പി.എ. മുജീബ് റഹ്‌മാന്‍, ജനറല്‍ മാനേജര്‍ റിയാഖത്ത്, എജിഎം സുബൈര്‍, ഷോറൂം മാനേജര്‍ നിഷാദ് കല്ലില്‍ എന്നിവര്‍ ഉദ്ഘാടനത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

 

 

 

 

Latest