Connect with us

VD SATHEESHAN

സഭയില്‍ കുടുംബ അജന്‍ഡ: പുതിയ ആരോപണവുമായി വി ഡി സതീശന്‍

മന്ത്രി മുഹമ്മദ് റിയാസിനെ മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ആള്‍ എന്നും വി ഡി സതീശന്‍ വിശേഷിപ്പിച്ചു.

Published

|

Last Updated

കോഴിക്കോട് | നിയമസഭയില്‍ കുടുംബ അജന്‍ഡയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ്. മന്ത്രി മുഹമ്മദ് റിയാസിനെ മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ആള്‍ എന്നും വി ഡി സതീശന്‍ വിശേഷിപ്പിച്ചു.

മന്ത്രി മുഹമ്മദ് റിയാസ് എത്ര പി ആര്‍ വര്‍ക്ക് ചെയ്തിട്ടും സ്പീക്കര്‍ ഷംസീറിന്റെ അത്രയും എത്താത്തതിനാല്‍ ഷംസീറിനെ പരിഹാസ പാത്രമാക്കാനുള്ള കുടുംബ അജന്‍ഡയാണ് നിയമസഭയില്‍ നടക്കുന്നതെന്ന ആരോപണമാണു പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്.

മരുമകനുവേണ്ടി മുഖ്യമന്ത്രിയാണ് ഈ കുടുംബ അജന്‍ഡ നടപ്പാക്കുന്നതെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത്. നിയമസഭയില്‍ ജനാധിപത്യ അവകാശം ലംഘിക്കപ്പെടുന്നു എന്ന പരാതി ശക്തമായി ഉന്നയിക്കുന്നതിനിടെയാണ് വാര്‍ത്താ സമ്മേളനത്തില്‍ വി ഡി സതീശന്‍ കുടുംബ അജന്‍ഡയെന്ന ആരോപണം ഉയര്‍ത്തിയത്. മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആരോപണമെന്നാണു കരുതുന്നത്.

സ്പീക്കര്‍ നീതിപാലിക്കുക എന്ന ആവശ്യം ഉന്നയിക്കുന്നതിനിടയിലേക്കാണ് കടുംബ അജന്‍ഡ എന്ന ആരോപണവും കൊണ്ടുവന്നത്. സ്പീക്കറുടെ ഓഫീസിനു മുന്നില്‍ നടന്ന പ്രതിപക്ഷ സമരത്തെ വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞതു സഭയില്‍ സംഘര്‍ഷ ഭരിതമായ അന്തരീക്ഷമാണു സൃഷ്ടിച്ചത്.

മൃഗീയ ഭൂരിപക്ഷത്തോടെ തുടര്‍ഭരണം ലഭിച്ചതിന്റെ അഹങ്കാരമാണു സര്‍ക്കാര്‍ കാണിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തുടര്‍ച്ചയായി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അവസരങ്ങള്‍ നിഷേധിക്കുകയാണ്. പ്രതിപക്ഷം കൊണ്ടുവരുന്ന അടിയന്തിര പ്രമേയത്തിന് നിരന്തരം അനുമതി നിഷേധിക്കാന്‍ സ്പീക്കറെ മുഖ്യമന്ത്രി പ്രേരിപ്പിക്കുന്നു എന്ന ആരോപണമാണു പ്രതിപക്ഷം ഉന്നയിക്കുന്നത്.

ഈ ആരോപണത്തെ സാധൂകരിക്കുന്നതിനാണ് കുടുംബ അജന്‍ഡ എന്ന പുതിയ ആരോപണം പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്നത്.
പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് സ്പീക്കറുടെ ഡയസ്സില്‍ കയറ്റി അക്രമമുണ്ടാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ആ വലയില്‍ തങ്ങള്‍ വീഴില്ലെന്നും വി ഡി സതീശന്‍ പറയുന്നു.

ഇതേ സമയം മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബ അജന്‍ഡ എന്ന ആരോപണവുമായി പ്രതിപക്ഷം എത്തിയത് എന്നാണു കരുതുന്നത്. മുഖ്യമന്ത്രിയുടെ അഹങ്കാരം പീക്കില്‍ എത്തിയെന്നും സതീശന്‍ ആരോപിക്കുന്നത് ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്.

---- facebook comment plugin here -----

Latest