Connect with us

Saudi Arabia

വ്യാജ ഹജ്ജ് അനുമതിപത്രം; മക്കയില്‍ നാലുപേര്‍ അറസ്റ്റില്‍

സംഭവത്തില്‍ പാകിസ്ഥാന്‍, മ്യാന്‍മര്‍ എന്നീ രാജ്യക്കാരെയാണ് പിടികൂടിയത്.

Published

|

Last Updated

മക്ക |  വ്യാജ ഹജ്ജ് അനുമതിപത്രം വില്പന നടത്തിയ സംഭവത്തില്‍ നാല് പേരെ മക്കയില്‍ സുരക്ഷാ പട്രോളിംഗ് സംഘം അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തട്ടിപ്പിന് ഉപയോഗിച്ചിരുന്നവരില്‍ നിന്നും പണം, വ്യാജ സീലുകള്‍, മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട് . സംഭവത്തില്‍ പാകിസ്ഥാന്‍, മ്യാന്‍മര്‍ എന്നീ രാജ്യക്കാരെയാണ് പിടികൂടിയത്. ഇവരെ തുടര്‍ ശിക്ഷാ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്

തീര്‍ത്ഥാടകര്‍ക്ക് താമസം, ഗതാഗതം, ബലി കര്‍മ്മം എന്നിവ വാഗ്ദാനം ചെയ്ത് സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ നല്‍കിയതിന് നേരത്തെ രണ്ട് ഈജിപ്ഷ്യന്‍ സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു

 

Latest