Connect with us

Business

കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം നാളെ മഞ്ചേരിയില്‍ ഫഹദ് ഫാസില്‍ ഉദ്ഘാടനം ചെയ്യും 

ഉദ്ഘാടനത്തോടനുബന്ധിച്ച് മെയ് 25 മുതല്‍ 30 വരെ ആകര്‍ഷകമായ ഓഫറുകൾ

Published

|

Last Updated

മലപ്പുറം | മഞ്ചേരിയ്ക്ക് തികച്ചും വ്യത്യസ്തമായ ഒരു ഷോപ്പിംഗ് അനുഭവം സമ്മാനിച്ചുകൊണ്ട് കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം മെയ് 25 ഞായറാഴ്ച്ച രാവിലെ 10:30ന് ചലചിത്രതാരം ഫഹദ് ഫാസില്‍ ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടനത്തോടനുബന്ധിച്ച് മെയ് 25 മുതല്‍ 30 വരെ ആകര്‍ഷകമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ഈ കാലയളവില്‍ ഒരു പവന്‍ 916 സ്വര്‍ണ്ണം വാങ്ങുമ്പോള്‍, അടുത്ത ഒരു പവന് പണിക്കൂലി തികച്ചും സൗജന്യമായി പര്‍ചേസ് ചെയ്യാം. പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍ ഗ്രാമിന് 50 രൂപ അധികമായും നേടാം. ഡയമണ്ട് ആഭരണങ്ങള്‍, 18 കാരറ്റ്, പ്രഷ്യസ് ജ്വല്ലറി എന്നിവയ്ക്ക്പണിക്കൂലിയില്‍ 50% വരെ കിഴിവും നല്‍കുന്നു.

ഉദ്ഘാടന ദിവസം പ്രത്യേകമായി ഓരോ മണിക്കൂറിലും ഉപഭോക്താക്കള്‍ക്ക് ഒരു ഡയമണ്ട് റിംഗ് സമ്മാനമായി സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഈ ഓഫറുകള്‍ മഞ്ചേരി ഷോറൂമില്‍ മാത്രമായിരിക്കും ലഭ്യമാകുക. മഞ്ചേരി പാണ്ടിക്കാട് റോഡ് പുതിയ ബസ് സ്റ്റാന്റിന് സമീപമാണ് പുതിയ ഷോറൂം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക- 9446050000

Latest