fact check
FACT CHECK: വൈറൽ സന്ദേശത്തിന്റെ വസ്തുതയിതാണ്
വിവിധ രാജ്യങ്ങള്‍ പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെന്നും വന്‍തോതില്‍ മരണമുണ്ടാകുന്നുവെന്നും അറിയിച്ചുള്ള പോസ്റ്റ് വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്.

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണവൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ആശങ്കയിലാണ് ലോകം. രാഷ്ട്രങ്ങള്‍ വിവിധ തരത്തിലുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെന്നും വന്‍തോതില്‍ മരണമുണ്ടാകുന്നുവെന്നും അറിയിച്ചുള്ള പോസ്റ്റ് വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. ഇതിന്റെ വസ്തുതയറിയാം:
അവകാശവാദം : ജാഗ്രത. കാനഡക്ക് അകത്തും പുറത്തും വിമാന സർവീസുകൾ നിരോധിക്കുന്നു, കൂടാതെ മരണസംഖ്യ 1,000 കവിയുന്നു. സൗദി അറേബ്യയിൽ ലോക് ഡൌൺ ആണ്. അകത്തും പുറത്തും വിമാനങ്ങളൊന്നുമില്ല. ടാൻസാനിയ പൂർണ്ണമായും ലോക്ക് ഡൌൺ ചെയ്തിരിക്കുന്നു. ബ്രസീൽ ഏറ്റവും മാരകമായ അദ്ധ്യായത്തിലേക്ക് വീണു, ഇന്നലെ 4,100 ലധികം പേർ മരിച്ചു. അടിയന്തിരാവസ്ഥ നീട്ടാൻ കഴിയുമെന്ന് സ്പെയിൻ പ്രഖ്യാപിച്ചു. യുണൈറ്റഡ് കിംഗ്ഡം ഒരു മാസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഫ്രാൻസ് 2 ആഴ്ച ലോക്ക് ചെയ്തു. ജർമ്മനി 4 ആഴ്ച മുദ്രയിട്ടു. ഇറ്റലി ഇന്നലെ അടച്ചു . COVID19 ന്റെ മൂന്നാമത്തെ തരംഗം ഒന്നാമത്തെയും രണ്ടാമത്തെയും തരംഗത്തേക്കാൾ മാരകമാണെന്ന് ഈ രാജ്യങ്ങൾ / പ്രദേശങ്ങൾ എല്ലാം സ്ഥിരീകരിച്ചു. അതിനാൽ, നാം വളരെ ശ്രദ്ധാലുവായിരിക്കുകയും എല്ലാ മുൻകരുതലുകളും സ്വീകരിക്കുകയും വേണം. സുഹൃത്തു ക്കളും കുടുംബവും തമ്മിലുള്ള ബന്ധങ്ങളിൽ ജാഗരൂകരാവുക. ആശയവിനിമയക്കാരനാകുക. മൂന്നാമത്തെ തരംഗത്തിൽ നിന്ന് എല്ലാവരെയും രക്ഷിക്കുക. ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉപരോധത്തിന്റെ രണ്ടാം തരംഗത്തിലൂടെ വിധിക്കരുത്. 1917-1919 ലെ സ്പാനിഷ് പനി പോലെ, മൂന്നാമത്തെ തരംഗം ഒന്നും രണ്ടും തരംഗങ്ങളെക്കാൾ അപകടകരമായിരുന്നുവെന്ന് ചരിത്രം പറയുന്നു. ദശലക്ഷക്കണക്കിന് ആളുകൾ മരിച്ചു. നിങ്ങളെയും കുടുംബത്തെയും സുഹൃത്തുക്കളെയും പരിരക്ഷിക്കുക. ചോയിസ് നിങ്ങളുടേതാണ് ബയോ സേഫ്റ്റി നടപടികൾ പാലിക്കുക, മാസ്കുകൾ ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഇടയ്ക്കിടെ കൈ കഴുകുക തുടങ്ങിയവ. ചരിത്രം നുണ പറയില്ല, നമുക്ക് പ്രതിഫലിപ്പിക്കാം. ദയവായി ഈ വിവരങ്ങൾ നിങ്ങൾക്കായി സൂക്ഷിക്കരുത്, അത് നിങ്ങളുടെ കുടുംബവുമായും സുഹൃത്തുക്കളുമായും പങ്കിടുക. ജാഗ്രതയും കരുതലും വേണം. നാം അപകടത്തിന്റെ വക്കിലാണ്. (വാട്ട്സാപ്പ് പ്രചാരണത്തിൽ നിന്ന്).
വസ്തുത : വൈറല്‍ പോസ്റ്റിന്റെ ആദ്യ ഭാഗത്തുള്ള കാര്യങ്ങള്‍ കൊവിഡിന്റെ ആദ്യഘട്ട സമയത്തുള്ളതാണ്. കൊവിഡ് വ്യാപിക്കാന്‍ തുടങ്ങിയ 2020 മാര്‍ച്ച്, ഏപ്രില്‍ മാസത്തെ കാര്യങ്ങളാണ് പോസ്റ്റിലുള്ളത്. മാത്രമല്ല, ഒമിക്രോണിന്റെ വരവ് കൊവിഡ് മൂന്നാം ഘട്ടമാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടില്ല. ഒമിക്രോണിന്റെ പ്രഹര ശേഷിയും വ്യാപന തോതും ആക്രമണ രീതിയുമെല്ലാം ശാസ്ത്രജ്ഞരും മെഡിക്കല്‍ ലോകവും ഊര്‍ജിതമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം, മുന്‍കരുതല്‍ പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നുമുള്ള അവസാന ഭാഗം യാഥാര്‍ഥ്യവുമാണ്. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ച് ജാഗ്രത കൈവിടരുത്. അതില്‍ അലംഭാവവുമരുത്.