Connect with us

National

കാശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന തെരച്ചില്‍ നടത്തിവരികയായിരുന്നു.

Published

|

Last Updated

ശ്രീനഗര്‍| ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. തെക്കന്‍ കാശ്മീരിലെ ചോട്ടിഗാം മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന തെരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്.