Connect with us

Kerala

ഉന്നത വിദ്യാഭ്യാസ മേഖലക്ക് ഊന്നൽ; ഡിജിറ്റൽ സർവകലാശാലക്ക് 250 കോടി രൂപ

ഡിജിറ്റൽ സർവകലാശാലയിൽ ബിരുദം നേടിയാൽ ഓക്സഫോർഡ് സർവകലാശാലയിൽ പിഎച്ച്ഡിക്ക് ചേരാൻ അവസരം ലഭിക്കും.

Published

|

Last Updated

തിരുവനന്തപുരം | ഉന്നത വിദ്യാഭ്യാസ മേഖലക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി രൂപ അനുവദിച്ചു. ഡിജിറ്റൽ സർവകലാശാലയിൽ ബിരുദം നേടിയാൽ ഓക്സഫോർഡ് സർവകലാശാലയിൽ പിഎച്ച്ഡിക്ക് ചേരാൻ അവസരം ലഭിക്കും. ഡിജിറ്റല്‍ സര്‍വകലാശാലക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ തുടങ്ങും. ഡിജിറ്റല്‍ സര്‍വകലാശാല സ്ഥിരം സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്ക് പത്തുകോടി രൂപ അനുവദിച്ചതായും മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

വായ്പ എടുക്കാൻ ഡിജിറ്റൽ സർവകലാശാലയ്ക്ക് അനുമതി നൽകിയതായും മന്ത്രി അറിയിച്ചു. എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയ്ക്ക് 71 കോടിയുടെ ആസ്ഥാന മന്ദിരം പണിയും. എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ മൂന്ന് മികവിന്റെ കേന്ദ്രങ്ങള്‍ തുറക്കുമെന്നും ബജറ്റ് പ്രഖ്യാപനങ്ങളിൽ പറയുന്നു.