National
നേപ്പാളിലേക്കുള്ള യാത്ര ഒഴിവാക്കണം; ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി എംബസി
നിലവില്‍ നേപ്പാളിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ താമസിക്കുന്നയിടങ്ങളില്‍ തന്നെ തുടരണം. പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും അതീവ ജാഗ്രത പാലിക്കുകയും വേണം.

ന്യൂഡല്‍ഹി | പ്രക്ഷോഭവും സംഘര്‍ഷവും രൂക്ഷമായ നേപ്പാളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ഇന്ത്യന്‍ എംബസി. നിലവില്‍ നേപ്പാളിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ താമസിക്കുന്നയിടങ്ങളില്‍ തന്നെ തുടരണം. പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും അതീവ ജാഗ്രത പാലിക്കുകയും വേണം.
നേപ്പാള്‍ അധികൃതരില്‍ നിന്നും കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നുമുള്ള പ്രാദേശിക സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എംബസി നിര്‍ദേശിച്ചു.
കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാനുള്ള ഹെല്‍പ് ലൈന്‍ നമ്പറുകള്‍: +977 – 980 860 2881, +977 981 032 6134.
---- facebook comment plugin here -----