Connect with us

Kerala

വട്ടവടയില്‍  തകര്‍ന്ന റോഡിലൂടെ വയോധികയെ ആശുപത്രിയിലെത്തിക്കാന്‍ ചുമന്നത് ആറ് കിലോമീറ്റര്‍; ദൃശ്യങ്ങള്‍ പുറത്ത്

പുതപ്പില്‍ കെട്ടി 50 പേര്‍ ചേര്‍ന്ന് വയോധികയെ ചുമക്കുകയായിരുന്നു

Published

|

Last Updated

ഇടുക്കി|വട്ടവടയില്‍ തകര്‍ന്ന റോഡിലൂടെ വയോധികയെ ആശുപത്രിയിലെത്തിക്കാന്‍ പുതപ്പില്‍ കെട്ടി ചുമന്നത് ആറ് കിലോമീറ്റര്‍. വത്സപ്പെട്ടി ഉന്നതിയിലെ ആര്‍ ഗാന്ധിയമ്മാളിനെ ആണ് 50 പേര്‍ന്ന് ചുമന്ന് മറയൂരിലെ ആശുപത്രിയില്‍ എത്തിച്ചത്. പാറയില്‍ നിന്നും തെന്നിവീണാണ് ഗാന്ധിയമ്മാളിന് ഗുരുതരമായി പരുക്കേറ്റത്. 2019 ലെ പ്രളയത്തില്‍ തകര്‍ന്നതാണ് പ്രദേശത്തെ റോഡ്. ഇതുവരെയും റോഡ് നവീകരിച്ചിട്ടില്ല.

എന്നാല്‍ ആദിവാസി ഉന്നതിയിലേക്ക് റോഡ് നിര്‍മ്മിക്കാന്‍ 30 ലക്ഷം രൂപ അനുവദിച്ചിരുന്നുവെന്നും റോഡിന്റെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും ദേവികുളം എംഎല്‍എ എ രാജ പറഞ്ഞു. ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ദേവികുളം മണ്ഡലത്തില്‍ മാത്രം 146 ആദിവാസി ഉന്നതികളുണ്ട്. ഘട്ടം ഘട്ടമായി ഓരോ ഉന്നതികളിലേയും വികസന പ്രവര്‍ത്തികള്‍ നടന്നുവരികയാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.