Connect with us

abudabi

അബൂദബിയില്‍ പ്രവേശിക്കുന്നതിന് ഇ ഡി ഇ പരിശോധന നിലവില്‍ വന്നു

പരിശീലനം പൂര്‍ത്തിയാക്കിയ സാങ്കേതിക വിദഗ്ധര്‍ രണ്ട് സെക്കന്റിലാണ് പരിശോധന പൂര്‍ത്തിയാക്കുന്നത്

Published

|

Last Updated

അബൂദബി | അബൂദബിയിലേക്ക് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ ഇ ഡി ഇ പരിശോധന ഇന്നലെ മുതല്‍ നിലവില്‍ വന്നു. ഇന്നലെ പുലര്‍ച്ചെ മുതല്‍ തന്നെ പരിശോധന ആരംഭിച്ചിരുന്നു. ദുബൈ- അബൂദബി, ദുബൈ -അല്‍ ഐന്‍ റോഡുകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധിക്കുന്നതിനായി പ്രത്യേകം പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പരിശീലനം പൂര്‍ത്തിയാക്കിയ സാങ്കേതിക വിദഗ്ധര്‍ രണ്ട് സെക്കന്റിലാണ് പരിശോധന പൂര്‍ത്തിയാക്കുന്നത്.

എന്നാല്‍, പരിശോധനയില്‍ കൊവിഡ് പോസറ്റീവ് രോഗം കണ്ടെത്തിയാല്‍ രോഗിയെ ഓണ്‍- സൈറ്റ് പരിശോധന കേന്ദ്രത്തില്‍ സൗജന്യ ആന്റിജന്‍ പരിശോധനക്ക് വിധേയമാകും. 20 മിനിറ്റിനുള്ളില്‍ ലഭിക്കുന്ന ഫലത്തില്‍ വീണ്ടും പോസറ്റീവ് ഫലം വന്നാല്‍ അബൂദബിയില്‍ താമസിക്കുന്നക്കുന്നവരാണെങ്കില്‍ പ്രത്യേക ബാന്‍ഡ് ധരിപ്പിച്ചു 10 ദിവസത്തെ ക്വാറന്റൈനില്‍ വീട്ടിലേക്ക് അയക്കും. അബൂദബിക്ക് പുറത്ത് നിന്നുള്ളവരെ അവരുടെ എമിറേറ്റിലേക്ക് മടക്കി അയക്കുകയും അവര്‍ താമസിക്കുന്ന എമിറേറ്റിലെ അധികാരികളെ വിവരം അറിയിക്കുകയും ചെയ്യും.

ഡ്രൈവര്‍മാരുടെയും സഹയാത്രക്കാരുടെയും സ്വകാര്യ വിവരങ്ങളോ ആര്‍ ടി- പി സി ആര്‍ പരിശോധനാ ഫലങ്ങളോ പരിശോധനയില്‍ ആവശ്യപ്പെടുന്നില്ല. വര്‍ധിച്ചുവരുന്ന കൊവിഡ് രോഗികളുടെ എണ്ണം കണക്കിലെടുത്തും, പകര്‍ച്ചവ്യാധിയുടെ വ്യാപനം തടയുന്നതിനുമായി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയാണ് അബൂദബിയില്‍ പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുതുക്കിയത്. അബൂദബി എമിറേറ്റിലെ പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിന് നിലവില്‍ ഇ ഡി ഇ പരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതാണ് അതിര്‍ത്തി പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചത്.