Health
ദിവസവും രാവിലെ കുതിർത്ത അത്തിപ്പഴം കഴിക്കൂ; ഗുണങ്ങള്‍ ഏറെ
വിറ്റമിൻ സി ഫ്ലേവനോയിഡുകൾ തുടങ്ങിയ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ അത്തിപ്പഴം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

പോഷകങ്ങളാൽ സമ്പുഷ്ടമായ ഒന്നാണ് അത്തിപ്പഴം. കൂടാതെ വൈവിധ്യമാർന്ന ആരോഗ്യഗുണങ്ങളും ഇവയ്ക്കുണ്ട്. അത്തിപ്പഴം രാത്രി മുഴുവൻ കുതിർത്ത ശേഷം രാവിലെ കഴിക്കുന്നത് കൂടുതൽ ഗുണങ്ങൾ നൽകുമെന്ന് പറയപ്പെടുന്നു. പ്രത്യേകിച്ച് നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ.
- ലയിക്കുന്ന നാരുകളുടെ അളവ് കൂടുതലായതിനാൽ കുതിർത്ത അത്തിപ്പഴത്തിന് മൊത്തത്തിലുള്ള കാലറി ഉപയോഗം കുറയ്ക്കാൻ കഴിയും. ഇത് വിശപ്പ് നിയന്ത്രിക്കാനും ശരീര ഭാരം കുറയ്ക്കാനും സഹായിക്കും. മാത്രമല്ല ഭക്ഷണത്തിൽ കുതിർത്ത അത്തിപ്പഴം ഉൾപ്പെടുത്തുന്നത് രക്താതിമർദ്ദത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ക്ലോറോ ജനിക് ആസിഡ്, പൊട്ടാസ്യം, ഒമേഗ ത്രീ സിക്സ് ഫാറ്റി ആസിഡുകൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്
- വിറ്റമിൻ സി ഫ്ലേവനോയിഡുകൾ തുടങ്ങിയ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ അത്തിപ്പഴം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
- ആരോഗ്യകരമായ ചർമ്മത്തിന് കാരണമാകുന്ന വിറ്റാമിനുകൾ ധാതുക്കൾ ആന്റിഓക്സിഡന്റുകൾ എന്നിവ ഉൾപ്പെടെ ധാരാളം ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
- ഇരുമ്പിന്റെ കുറവ് മൂലമുള്ള വിളർച്ച തടയുന്നതിനും ലഘൂകരിക്കുന്നതിനും സഹായിക്കുന്നു.
- കുതിർത്ത അത്തിപ്പഴത്തിൽ കാണപ്പെടുന്ന മഗ്നീഷ്യം ശരീരത്തെ കൂൾ ആയി നിർത്താനും നാഡീ വ്യവസ്ഥയെ ശാന്തമാക്കാനും സഹായിക്കും.
- ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻ സി പോലെയുള്ള രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന പോഷകങ്ങളുടെ സാന്നിധ്യം അണുബാധകളെയും ചെറുക്കും
---- facebook comment plugin here -----