Connect with us

Kerala

കെ എസ് ആര്‍ ടി സിയിലെ ഡ്യൂട്ടി പരിഷ്‌കരണം; തൊഴിലാളി നേതാക്കളുമായുള്ള യോഗം ഇന്ന്

സിഐടിയു ഒഴികെയുള്ള യൂണിയനുകള്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയില്‍ അടക്കം പ്രത്യക്ഷമായി എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്

Published

|

Last Updated

തിരുവനന്തപുരം  |  കെ എസ് ആര്‍ ടി സിയിലെ ഡ്യൂട്ടി പരിഷ്‌കരണമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിഎംഡി വിളിച്ച അംഗീകൃത തൊഴിലാളി സംഘടനാ നേതാക്കളുമായുള്ള യോഗം ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് നടക്കും.ആഴ്ചയില്‍ 6 ദിവസവും 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കല്‍,അക്കൗണ്ട്‌സ് വിഭാഗം ജീവനക്കാരുടെ ഓഫീസ് സമയ മാറ്റം,ഓപ്പറേഷന്‍ വിഭാഗം ജീവനക്കാരുടെ കളക്ഷന്‍ ഇന്‍സെന്റീവ് പാറ്റേണ്‍ പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങളാണ് പ്രധാന അജണ്ട.

ഒക്ടോബര്‍ ഒന്ന് മുതല്‍ ഘട്ടം ഘട്ടമായി പരിഷ്‌കരണ നടപടികള്‍ നടപ്പാക്കിത്തുടങ്ങാനാണ് മാനേജ്‌മെന്റ് തീരുമാനം.എന്നാല്‍ സിഐടിയു ഒഴികെയുള്ള യൂണിയനുകള്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയില്‍ അടക്കം പ്രത്യക്ഷമായി എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജീവനക്കാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ മാനേജ്‌മെന്റ് യോഗം വിളിച്ചത്