Connect with us

Uae

ദുബൈ സ്‌കൂളുകളുടെ സമയക്രമം പുതുക്കി

ക്ലാസുകൾ രാവിലെ 7.15 മുതൽ ഉച്ചക്ക് 1.35 വരെ

Published

|

Last Updated

ദുബൈ|രാജ്യത്തെ സ്‌കൂളുകൾ വിദ്യാർഥികളുടെ ക്ലാസ് സമയം പുതുക്കി. രക്ഷിതാക്കളുടെ നിർദേശങ്ങളും വരാനിരിക്കുന്ന ചൂട് കാലാവസ്ഥയും പരിഗണിച്ചാണ് തീരുമാനം. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.15 മുതൽ ഉച്ചക്ക് 1.35 വരെയും വെള്ളിയാഴ്ച രാവിലെ 7.15 മുതൽ 11 വരെയുമാണ് പുതിയ സമയക്രമം. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകൃത പദ്ധതിക്ക് അനുസൃതമായാണ് ഈ മാറ്റം. സ്‌കൂൾ ഗേറ്റുകൾ രാവിലെ ഏഴിന് തുറക്കുകയും 7.30ന് അടക്കുകയും ചെയ്യും. വൈകി എത്തുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾ, കാരണം വിശദീകരിച്ച് സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടണം.

പുതിയ ഷെഡ്യൂൾ വിദ്യാർഥികളിൽ അച്ചടക്കം വളർത്തുകയും ഫലപ്രദമായ സ്‌കൂൾ ദിനത്തിന് മാനസികമായി തയ്യാറെടുക്കാൻ സഹായിക്കുകയും ചെയ്യും. വിദ്യാഭ്യാസ പ്രക്രിയയുടെ സ്ഥിരത ഉറപ്പാക്കാൻ, ഷെഡ്യൂൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളിൽ വളർത്തണമെന്ന് സ്‌കൂളുകൾ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.

 

 

---- facebook comment plugin here -----

Latest