Connect with us

National

ത്രിപുരയില്‍ ഒരാഴ്ച നീണ്ട റെയ്ഡില്‍ 2.5 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി, 245 പേര്‍ അറസ്റ്റില്‍

ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സ്‌കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിരവധി പൊതുജന ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയതായും പൊലീസ്.

Published

|

Last Updated

അഗര്‍ത്തല| സംസ്ഥാനത്തുടനീളം ഒരാഴ്ച നീണ്ടുനിന്ന ‘ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ഡ്രൈവില്‍’ 2.5 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിക്കുകയും 245 പേരെ അറസ്റ്റ് ചെയ്യുകയും 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി ത്രിപുര പോലീസ് അറിയിച്ചു.

കൂടാതെ, ‘നശ മുക്ത് ത്രിപുര’ (മയക്കുമരുന്ന് രഹിത ത്രിപുര) എന്ന ലക്ഷ്യത്തോടെ നടത്തിയ ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാന പോലീസ് 53,000 വാഹനങ്ങള്‍ പരിശോധിക്കുകയും 375 ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.

ഒരു കോടിയിലധികം മയക്ക് മരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും അവ സുരക്ഷിതമായി സംസ്‌കരിക്കുമെന്നും അഗര്‍ത്തലയിലെ എന്‍സിസി പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ് സുശാന്ത ദേബ് പറഞ്ഞു

ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സ്‌കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിരവധി പൊതുജന ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

 

Latest