Connect with us

Ongoing News

സഊദിയില്‍ മയക്ക് മരുന്ന് വേട്ട ശക്തമാക്കി;നിരവധി പേര് അറസ്റ്റില്‍

പിടികൂടിയവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി

Published

|

Last Updated

മക്ക /റിയാദ് | സഊദിയില്‍ മയക്കുമരുന്ന് വ്യാപാരികളെയും കള്ളക്കടത്തുകാരെയും ലക്ഷ്യമിട്ട് നടത്തിയ പരിശോധനകളില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മയക്ക് കൈവശം വെച്ചതിനും വില്‍പ്പന നടത്തിയതിനും നിരവധി പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

ശനിയാഴ്ച അല്‍-ദൈര്‍ ഗവര്‍ണറേറ്റില്‍ നടന്ന വാഹനപരിശോധനയില്‍ 172 കിലോ നിരോധിത ഖാത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.. അസീറിലെ അല്‍-റബ്വയില്‍ 37,500 നിരോധിത മരുന്ന് കടത്ത് സൗദി ബോര്‍ഡര്‍ ഗാര്‍ഡ്സ് ലാന്‍ഡ് പട്രോളിംഗ് വിഭാഗം പരാജയപ്പെടുത്തി. മക്കയില്‍ രണ്ട് അപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് ബംഗ്ലാദേശി പൗരന്മാര്‍ ഉള്‍പ്പെട്ട സംഘത്തെ അറസ്റ്റ് ചെയ്തു. കിഴക്കന്‍ പ്രവിശ്യയില്‍ മെത്താം ഫെറ്റാമൈന്‍ വില്‍പ്പന നടത്തിയ പാകിസ്ഥാന്‍ പൗരനെയും ,ഹാഷിഷ് വില്‍പ്പന നടത്തിയതിന് ഹായിലില്‍ വെച്ച് ഒരാളെയും കസ്റ്റഡിയിലെടുത്തു .പിടികൂടിയവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി

 

Latest